തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു; 10.25 ടണ്‍ സ്വര്‍ണ്ണം അടക്കം 2.5 ലക്ഷം കോടി

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ 2.5 ലക്ഷം കോടിയെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ശനിയാഴ്ച തിരുമല തിരുപ്പതി ദേവസ്ഥാനം ധവളപത്രം പുറത്തിറക്കിയാണ് സ്ഥിരനിക്ഷേപങ്ങളും സ്വര്‍ണ്ണ നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള ആസ്തികളുടെ പട്ടിക വെളിപ്പെടുത്തിയത്.…

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ 2.5 ലക്ഷം കോടിയെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ശനിയാഴ്ച തിരുമല തിരുപ്പതി ദേവസ്ഥാനം ധവളപത്രം പുറത്തിറക്കിയാണ് സ്ഥിരനിക്ഷേപങ്ങളും സ്വര്‍ണ്ണ നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള ആസ്തികളുടെ പട്ടിക വെളിപ്പെടുത്തിയത്. 5,300 കോടി രൂപ മൂല്യമുള്ള 10.3 ടണ്‍ സ്വര്‍ണം നിക്ഷേപമായുണ്ട്. വിവിധ ദേശസാത്കൃത ബാങ്കുകളിലാണ് ഇതുള്ളത്.

15,938 കോടി പണമായും നിക്ഷേപമുണ്ട്. രാജ്യത്തൊട്ടാകെ 7,123 ഏക്കറിലായി 960 വസ്തുവകകളും ഉണ്ട്.ആകെ 2.26 ലക്ഷം കോടിയുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്തി 2,900 കോടി രൂപയാണ് വര്‍ധിച്ചത്. തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ 10.25 ടണ്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ 9.8 ടണ്‍ എസ്ബിഐയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സ്ഥലവും കെട്ടിടങ്ങളുമായി തിരുപ്പതി ദേവസ്വത്തിന് 900 സ്വത്തുക്കള്‍ ഉണ്ടെന്നാണ് കണക്ക്.

2019 മുതല്‍ നിക്ഷേപ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലെ ട്രസ്റ്റ് ബോര്‍ഡ് ശക്തിപ്പെടുത്തിയതായും തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു. ഭക്തജനങ്ങള്‍ വലിയ തോതില്‍ തന്നെ സ്വര്‍ണ്ണം ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിക്കുന്നതോടെ തിരുമല തിരുപ്പതി ദേവസ്വം തങ്ങളുടെ സമ്പത്ത് വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ഒപ്പം ദേവസ്വം വിവിധ ബാങ്കുകളില്‍ ഇട്ട ഫിക്‌സ്ഡ് ഡെപ്പോസിറ്റുകളുടെ പലിശയും തിരുപ്പതി ക്ഷേത്രത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ക്ഷേത്ര ഭരണാധികാരികളുടെ വിശദീകരണം.