ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു, ഫേബ പറഞ്ഞു ‘നോ’: ഇതാണ് ഞങ്ങളുടെ പ്രണയകഥയെന്ന് അശ്വിൻ ജോസ്!

പതിനൊന്ന് വർഷത്തെ പ്രണയത്തിനു ശേഷമാണ് യുവതാരം അശ്വിൻ ജോസും ഫേബ ജോൺസണും വിവാഹിതരാകുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇരുവരും ം വിവാഹിതരായത്. ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത് താനാണെന്നും ആദ്യം നോ പറഞ്ഞെങ്കിലും വെറുപ്പിക്കാതെ പുറകെ…

പതിനൊന്ന് വർഷത്തെ പ്രണയത്തിനു ശേഷമാണ് യുവതാരം അശ്വിൻ ജോസും ഫേബ ജോൺസണും വിവാഹിതരാകുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇരുവരും ം വിവാഹിതരായത്. ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത് താനാണെന്നും ആദ്യം നോ പറഞ്ഞെങ്കിലും വെറുപ്പിക്കാതെ പുറകെ നടന്ന് ഫേബയെകൊണ്ട് യെസ് പറയിപ്പിക്കുകയായിരുന്നുവെന്നും അശ്വിൻ പറഞ്ഞു. ഫേബ അബുദാബിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്.

ഞങ്ങൾ ഇരുവരും പ്ലസ് ടുവിനു പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമാണിത്. ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ വരുമ്പോഴും ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി വിട്ടുവീഴ്ചകൾ ചെയ്യാൻ രണ്ടുപേരും തയാറായിരുന്നു. അതായിരിക്കും ഞങ്ങളുടെ ബന്ധം ഇത്രയും കെട്ടുറപ്പുള്ളതാകാൻ കാരണമെന്നാണ് ഞാൻ കരുതുന്നത്.

ഫെബയോട് ഞാൻ തന്നെയാണ് ആദ്യമായി പ്രണയം വെളിപ്പെടുത്തിയത്. പക്ഷേ ഫേബ എന്നെ നിരസിക്കുകയാണ് ചെയ്തത്. ഫേബയെ വെറുപ്പിക്കാതെ ഞാൻ എന്റെ ഇഷ്ടം അറിയിച്ചുകൊണ്ടിരുന്നുവെന്നും അശ്വിൻ പറഞ്ഞു.ഇടയ്ക്ക് ഫേബ എന്നോട് വീട്ടിൽ വന്ന് ചോദിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു,

”ട്യൂഷൻ ക്ലാസ് ഒന്നും അല്ലല്ലോ വീട്ടിൽ അനുവാദം ചോദിച്ചു പോകാൻ”. അവസാനം ഒരു പോയിന്റ് എത്തിയപ്പോൾ ഫേബ എന്റെ പ്രണയം സ്വീകരിക്കുകയായിരുന്നു. പിന്നീട് അവളുടെ മമ്മിയെ വിളിച്ച് സംസാരിച്ചു. എന്റെ ഇഷ്ടം ജെനുവിൻ ആണെന്നറിഞ്ഞപ്പോൾ രണ്ട് വീട്ടിലും പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്നും അശ്വിൻ പറഞ്ഞു.