ഒരിക്കലും ഞാനൊരു തെറ്റുകാരൻ അല്ല സങ്കടത്തോട് നടൻ നസ്ലൻ!!

വളരെ കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ നസ്ലൻ ഇപ്പോൾ ഒരു സങ്കടകരമായ വാർത്തയുമായി എത്തുകയാണ് പ്രേഷകരുടെ മുന്നിൽ. സത്യത്തിൽ ഈ ഒരു സംഭവം ഞാൻ അറിഞിരുന്നില്ല, എന്റെ കുറച്ചു…

വളരെ കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ നസ്ലൻ ഇപ്പോൾ ഒരു സങ്കടകരമായ വാർത്തയുമായി എത്തുകയാണ് പ്രേഷകരുടെ മുന്നിൽ. സത്യത്തിൽ ഈ ഒരു സംഭവം ഞാൻ അറിഞിരുന്നില്ല, എന്റെ കുറച്ചു ഫ്രണ്ട്‌സ് ആണ് ഇതിനെ ചൂണ്ടി കാട്ടി തന്നത്. ആരോ തന്റെ പേരിൽ ഫേസ്ബുക്കിൽ ഫേക്ക് ഐഡി  എടുത്തുകൊണ്ടു ഒരു പോസ്റ്റിനു താഴെ പ്രധാനമന്ത്രിക്ക് എതിരായി ഒരു കമെന്റ് നൽകുകയും ചെയ്യ്തു.

ഈ ഒരു കാര്യം കൊണ്ട് തനിക്കു നിരവധി പ്രശ്നങ്ങൾ വന്നു ചേർന്ന്, പലരും ഇത് വിശ്വസിച്ചിരിക്കുന്നത്‌ ഞാൻ തന്നെയാണ് ഇത് ചെയ്യ്തതെന്നു, എന്നാൽ താനോ തന്റെ കുടുംബക്കാരോ അറിഞ്ഞ സംഭവമല്ല താരം പറയുന്നു. അതുകൊണ്ടു തന്നെയാണ് താൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തിരിക്കുന്നത്. താൻ ഇപ്പോൾ കാക്കനാടുള്ള സൈബര്സെല്ലിൽ ഒരു പരാതി കൊടുക്കാൻ എത്തിയതാണ്. എന്റെ ഫേക്ക് പ്രൊഫൈലിൽ ആണ് ആരോ ഇത് ചെയ്യ്തിരിക്കുന്നത് ,തന്റെ  ഫേസ്ബുക് പേജ് കണ്ട്രോൾ ചെയ്യുന്നത് താനല്ല വേറെ വ്യക്തിയാണ് ഏൽപ്പിച്ചിരിക്കുന്നത് നസ്ലൻ കെ ഗഫൂർ പറയുന്നു.

തന്റെ ഫേസ്ബുക് പേജ് അധികം ആക്ടിവല്ലാത്ത ഒന്നാണ്, സോഷ്യൽ മീഡിയിൽ അത്ര വലിയപരിചയം അല്ലാത്ത താൻ ഇങ്ങനെ ഒരു അപവാദം കേൾക്കുന്നത് വളരെ സങ്കടകരം ആണ് താരം പറയുന്നു. ആരോ ചെയ്ത ഈ അതിക്രമത്തിന് ഇപ്പോൾ ഞാൻ പഴികേൾക്കുക  എന്ന് പറയുന്നത് വളരെ വിഷമകരം തന്നെ നസ്ലൻ പറയുന്നു.