മമ്മൂട്ടിക്കൊപ്പമായുള്ള സിനിമ കരിയറിലെ ഏറ്റവും നല്ല സിനിമ ആയിരിക്കും സിബി മലയിൽ !!

മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയിൽ, ഒട്ടനവധി മികച്ച സിനിമയാണ് അദ്ദേഹം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം മികച്ച പ്രതികരണമാണ് നടുന്നത്. ഇപ്പോൾ തന്റെ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പറയുകയാണ്…

മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയിൽ, ഒട്ടനവധി മികച്ച സിനിമയാണ് അദ്ദേഹം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം മികച്ച പ്രതികരണമാണ് നടുന്നത്. ഇപ്പോൾ തന്റെ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പറയുകയാണ് സിബി മലയിൽ, കൊത്ത് എന്ന സിനിമയുടെ അഭിമുഖത്തിനിടയിൽ ആയിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. മമ്മൂട്ടിയുമായുള്ള ചിത്രത്തെക്കുറിച്ച് ഒരു തോട്ട് കിട്ടിയിട്ടുണ്ട്. ഒരു ക്യാരക്ടർ രൂപപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല സിനിമയായി ചെയ്യണം എന്നാണ് ആഗ്രഹം. മമ്മൂട്ടിയോട് ഞാൻ ഇതുവരെ ഇതേകുറിച്ച് പറഞ്ഞിട്ടില്ല.

ഇപ്പോൾ മമ്മൂട്ടി വളരെ വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്യുകയാണ്. മമ്മൂട്ടി അടുത്തകാലത്ത് പറയുകയുണ്ടയി, താൻ തന്നെ തന്നെ തേച്ച് മിനുക്കുകയാണെന്ന്. അദ്ദേഹം അങ്ങനെ തേച്ച് മിനുക്കേണ്ട ഒരാളല്ല മമ്മൂട്ടി നവീകരിച്ച് തേച്ച് മിനുങ്ങി നിൽക്കുന്ന ഒരാളാണ്. ഇനിയും കൂടുതൽ തിളക്കം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു നടൻ അദ്ദേത്തിന്റെ ഉള്ളിൽ ഉണ്ട്. അത്തരം എനർജി ഉള്ള ആളെ വെച്ച് സിനിമ ചെയ്യുമ്പോൾ നമുക്കൊരു ഊർജമാണ്. മമ്മൂട്ടിയുമായുള്ള സിനിമ വളരെ പവർ ഫുള്ളായിട്ടുള്ള സിനിമ ആയിരിക്കും എന്നും സിബി മലയിൽ പറയുന്നു.