ധീരജവാൻമാരുടെ ഓർമ്മയിൽ രാജ്യം; ഇന്ന് കാർഗിൽ ദിനം

ഇന്ന് കാര്‍ഗില്‍ വിജയ ദിനം.527 സൈനികരുടെ ജീവൻ , ആയിരത്തി അഞ്ഞൂറോളം പരിക്കേറ്റ സൈനികർ , ലക്ഷക്കണക്കിന് ബോംബുകളും ഷെല്ലുകളും. കണക്കെടുത്തു നോക്കിയാൽ തീരാവേദനയുടെയും നാഹ്സ്റ്റത്തിന്റെയും കാർഗിൽ.പക്ഷെ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം.527 സൈനികരുടെ ജീവൻ , ആയിരത്തി അഞ്ഞൂറോളം പരിക്കേറ്റ സൈനികർ , ലക്ഷക്കണക്കിന് ബോംബുകളും ഷെല്ലുകളും. കണക്കെടുത്തു നോക്കിയാൽ തീരാവേദനയുടെയും നാഹ്സ്റ്റത്തിന്റെയും കാർഗിൽ.പക്ഷെ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ പതാക പാറി. രാജ്യത്തിന്റെ അതിർത്തി കാക്കാനിറങ്ങിയ ധീര ജവാൻമാർ വിജയത്തിന്റെ മൂവര്ണകൊടി പാറിച്ചിട്ട ഇന്ന് 24 വര്ഷം . ലൈൻ ഓഫ് കൺട്രോൾ ലംഘിച്ചെത്തിയ പാക് സൈന്യത്തെ സമുദ്രനിരപ്പിൽ നിന്ന് 18000 അടി ഉയരത്തിൽ വെച്ച് തുരത്തിയോടിച്ചതിന്റെ ചരിത്രമാണ് കാർഗിൽ യുദ്ധം. മഞ്ഞുകാലത് അതിശൈത്യമനുഭവിക്കുന്ന മേഖലയാണിത്. . മൈനസ് 50 ഡിഗ്രി സെൽഷ്യസിന് താഴെ താപനില എത്തും.സൈനികർക്ക് ബങ്കറുകളിൽ പോലും കഴിയാൻ ബുദ്ധിമുട്ടുന്ന സമയം. ഈ സമയത് ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പട്ടാളക്കാർ ഏറ്റവുമടുത്തുള്ള ബസ് ക്യാമ്പിലേക്ക് പോകും. അതി ശൈത്യം കഴിയുന്നത് വരെ ഇവിടെ സൈനികരുടെ കാവൽ ഉണ്ടാകാറില്ല. രണ്ടു രാജ്യങ്ങളും കാലാകാലങ്ങളായി പാലിച്ചു വരുന്ന അലിഖിത കരാർ ആണിത് .1998 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാന്റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍ കാര്‍ഗില്‍- ലെ ഹൈവേ ഉള്‍പ്പെടെ നിര്‍ണ്ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. ആ ഒരു ലക്ഷ്യത്തിലേക്ക് പതിയെപ്പതിയെ നടന്നടുത്ത പാകിസ്ഥാന്‍ പട്ടാളം അതിര്‍ത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്.എന്നാല്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷന്‍ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷന്‍ വിജയ് ആഞ്ഞടിച്ചപ്പോള്‍ പാകിസ്ഥാന് നാണംകെട്ട തോല്‍വിയുമായി മടങ്ങേണ്ടിവന്നു.ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടുനിന്നു. ഒടുവില്‍ ശക്തമായ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതില്‍കൂടുതലും വിട്ട് പിന്‍മാറുകയായിരുന്നു. 1999 ജൂലൈ 26 ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഈ ദിവസത്തിന്റെ ഓര്‍മയാണു കാര്‍ഗില്‍ വിജയ് ദിവസമായി ആചരിക്കുന്നത്. അമ്പതു ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ നാലവഴികൾ നോക്കാം. 1998 ഒക്ടോബറില്‍ ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളത്തുറകൾ പാകിസ്ഥാൻ രഹസ്യമായി പിടിച്ചെടുത്ത് സ്വന്തം താവളമാക്കി മാറ്റി. പാകിസ്ഥാൻ്റെ അപ്രതീക്ഷിത തുഴഞ്ഞുകയറ്റം ഇന്ത്യ അറിഞ്ഞില്ല. ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ് ഇന്ത്യ പാകിസ്ഥാൻ്റെ നുഴഞ്ഞുകയറ്റം അറിഞ്ഞത്. മെയ് 3നു തന്റെ കാണാതായ യാകിനെ തിരഞ്ഞു പോയ ടാഷി നാംഗയാൽ എന്ന ആട്ടിടയൻ മലമുകളിൽ ആറു പാകിസ്താൻ പട്ടാളക്കാരെ കാണു. നുഴഞ്ഞുകയറ്റം ആട്ടിടയന്മാർ ഇന്ത്യൻ സൈന്യത്തെ അറിയിക്കുന്നു. പക്ഷെ പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തിന്റെ തീവ്രതയോ മുന്നാര്ക്കമോ ഇന്ത്യൻ സൈന്യത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല.മൂന്നോ നാലോ ദിവസം കൊണ്ട് ഇവരെ തുരത്താമെന്നു ഇന്ത്യൻ സേന കരുതി. അതിശൈത്യത്തെ തുടർന്ന് ഇന്ത്യൻ സേന പിന്മാറിയ തക്കംമുതലാക്കുകയായിരുന്നു ലക്‌ഷ്യം.135 ഇന്ത്യൻ പട്ടാള പോസ്റ്റുകൾ പാക് സൈന്യം പിടിച്ചടക്കി . ദ്രാസും കാർഗിലും കടന്നു ലേയിലേക്ക് പോകുന്ന ദേശീയ പാത പിടിച്ചടക്കി ലെ – ലഡാക്ക് ഉൾപ്പെടുന്ന പ്രദേശം പിടിച്ചെടുക്കുകയായിരുന്നു ലക്‌ഷ്യം. മെയ് 5ന് ഇന്ത്യൻ കരസേന നിരീക്ഷണ സംഘത്തെ അയയ്ക്കുന്നു; അഞ്ച് ഇന്ത്യൻ സൈനികർ പിടിയിലകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.

 

    • മെയ് 9ന് പാകിസ്താൻ കരസേനയുടെ കനത്ത ഷെല്ലിങ്ങിൽ, കാർഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു.
    • മെയ് 10ന് ദ്രാസ്, കക്സർ, മുഷ്കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തപ്പെടുന്നു.
    • മെയ് പകുതിയോടെ ഇന്ത്യൻ കരസേന കൂടുതൽ സേനയെ കാശ്മീർ താ‌ഴ്‌വരയിൽ നിന്നും കാർഗിൽ മേഖലയിലേയ്ക്ക് മാറ്റുന്നു
    • മെയ് 26ന് നുഴഞ്ഞുകയറ്റക്കാർക്കെതിരേ ഇന്ത്യൻ വായൂസേന ആക്രമണം തുടങ്ങുന്നു. പ്രത്യാക്രമണ നടത്തുമ്പോഴും ലൈൻ ഓഫ് കൺട്രോൾ കടക്കരുതെന്ന് ശക്തമായ നിർദേശം ഇന്ത്യൻ സേനക്കുണ്ടായിരുന്നു.
    • മെയ് 27ന് ഇന്ത്യൻ വായുസേനയ്ക്ക് രണ്ട് പോർവിമാനങ്ങൾ നഷ്ടപ്പെടുന്നു — മിഗ് 21, മിഗ് 27;. ഫ്ലൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താൻ പിടിക്കുന്നു
    • മെയ് 28 ഇന്ത്യൻ വായുസേനയുടെ മിഗ് 17 വെടിവെച്ചിടപ്പെടുന്നു, നാല് സൈനികർ കൊല്ലപ്പെടുന്നു.
    • ജൂൺ 1ന് പാകിസ്താൻ ആക്രമണം ശക്തമാക്കുന്നു; ദേശീയപാത 1എ ബോംബിട്ടു തകർക്കപ്പെടുന്നു.
    • ജൂൺ 5ന് ഇന്ത്യൻ കരസേന പാകിസ്താൻ സൈനികരിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പാകിസ്താന്റെ പങ്കാളിത്തം വെളിപ്പെടുത്താൻ പുറത്തുവിടുന്നു.
    • ജൂൺ 6ന് ജാട്ട് റെജിമെന്‍റിലെ ക്യാപ്ടൻ സൗരഭ് കാലിയ അടക്കുമുള്ളവരെ ക്രൂരമായി പീഡിപിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നു . ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി തുടങ്ങുന്നു.
    • ജൂൺ 9ന് ഇന്ത്യൻ കരസേന ബറ്റാലിക് സെക്ടറിലെ രണ്ട്, സുപ്രധാന സ്ഥാനങ്ങൾ തിരിച്ചുപിടിക്കുന്നു
    • ജൂൺ 11ന് ചൈന സന്ദർശിക്കുകയായിരുന്ന പാകിസ്താനി കരസേന മേധാവി പർവേസ് മുഷാറഫ്, റാവൽപിണ്ടിയിലായിരുന്ന ചീഫ് ഓഫ് ജെനറൽ സ്റ്റാഫ് അസീസ് ഖാനുമായി നടത്തിയ സംഭാഷണം പാകിസ്താന്റെ പങ്കാളിത്തത്തിനു തെളിവായി ഇന്ത്യ പുറത്തുവിടുന്നു.
    • ജൂൺ 13ന് ദ്രാസിലെ തോലോലിങ് ഇന്ത്യ തിരിച്ചുപിടിക്കുന്നു.
    • ജൂൺ 15ന് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, കാർഗിലിൽ നിന്നും പുറത്തുപോവാൻ നവാസ് ഷെരീഫിനോട് ആവശ്യപ്പെടുന്നു.
    • ജൂൺ 29ന് ഇന്ത്യൻ കരസേന രണ്ട് സുപ്രധാന പോസ്റ്റുകൾ കൈവശപ്പെടുത്തുന്നു — ടൈഗർഹില്ലിനടുത്തുള്ള പോയിന്റ് 5060, പോയിന്റ് 5100
    • ജൂലൈ 2ന് ഇന്ത്യൻ കരസേന കാർഗിലിൽ ത്രിതല ആക്രമണം തുടങ്ങുന്നു.
    • ജൂലൈ 4ന് 11 മണിക്കൂർ പോരാട്ടത്തിനു ശേഷം ഇന്ത്യൻ കരസേന ടൈഗർഹിൽ തിരിച്ചുപിടിക്കുന്നു.
    • ജൂലൈ 5ന് ഇന്ത്യൻ കരസേന ദ്രാസിന്റെ നിയന്ത്രണം എടുക്കുന്നു. ക്ലിന്റണുമായി കണ്ട ഷെരീഫ് പാകിസ്താനി കരസേനയുടെ പിന്മാറ്റം അറിയിക്കുന്നു.
    • ജൂലൈ 7ന് ബതാലിക്കിലെ ജുബാർ കുന്നുകൾ ഇന്ത്യ തിരിച്ചുപിടിക്കുന്നു.
    • ജൂലൈ 11ന് പാകിസ്താൻ പിന്മാറി തുടങ്ങുന്നു; ഇന്ത്യ ബതാലിക്കിലെ പ്രധാന കുന്നുകൾ കൈവശപ്പെടുത്തുന്നു.
    • ജൂലൈ 14ന് ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഓപ്പറേഷൻ വിജയ് വിജയകരമെന്ന് പ്രഖ്യാപിക്കുന്നു. പാകിസ്താനുമായി ചർച്ചയ്ക്ക് നിബന്ധനകൾ വെയ്ക്കപ്പെടുന്നു
    • ജൂലൈ 26ന് കാർഗിൽ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നു. ഇന്ത്യൻ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാർക്ക് മേൽ സമ്പൂർണ്ണ വിജയം പ്രഖ്യാപിക്കുന്നു.

അപ്പോഴേക്കും മലയാലി ജെറി പ്രേംരാജ് ഉൾപ്പെടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 527 ധീരജവാന്‍മാരെയാണ്. ഓപ്പറേഷൻ വിജയ് എന്ന് പേരിട്ട കരസേനയും ഓപ്പറേഷൻ സഫേദ് സാഗർ എന്ന് പേരിട്ട വായു സേനയും പാക് തുറമുഖങ്ങള ഉപരോധിച്ചു കൊണ്ട് ഓപ്പറേഷൻ തൽവാർ എന്നു പേരിട്ട നാവികസേന നടത്തിയ പോരാട്ടങ്ങളും ഇന്ത്യൻ നയതന്ത്രങ്ങളും കൂടിച്ചേർന്നു പുതിയൊരു ചരിത്രം തന്നെ ഇന്ത്യ എഴുതിച്ചേർത്തു. ഇതോടെ അടൽ ബിഹാരി വാജ്‌പേയി എന്ന പ്രധാന മന്ത്രിയുടെ രാഷ്റ്റ്രയ വിജയം കൂടി ആയി മാറി കാർഗിൽ.