മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ; ഐഡന്റിറ്റിയിൽ ജോയിൻ ചെയ്ത് ടോവിനോ

മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ , അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയാണ്  ഐഡിന്റിറ്റി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ…

ലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ , അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയാണ്  ഐഡിന്റിറ്റി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ അപ്ഡേറ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. സിനിമയുടെ ചിത്രീകരണത്തിൽ നടൻ ടോവിനോ തോമസ് ജോയിൻ ചെയിതു . ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ അനസ് ഖാൻ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി . രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്നു നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് തിയേറ്ററിൽ എത്തിക്കുന്നത്.  തെന്നിന്ത്യൻ സൂപ്പർ താരം തൃഷ നയിക്കാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ വിനയ് റായും ഉണ്ട് . ബോളിവുഡിന്റെ സൂപ്പർ നായികയായ മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി. നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ബോളിവുഡിൽ ഏറെ പ്രേക്ഷകപ്രീതിയുള്ള താരമാണ് മന്ദിര ബേദി. ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ തുടങ്ങിയ 150 ദിവസത്തോളം ഷൂട്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ അവസാനിക്കും.  നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡന്റിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകൾ.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ അനസ് ഖാൻ എന്നിവർക്കുള്ള കഴിവ് ഫോറൻസിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നൽകിയതാണ്.
ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ 30 ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. 50 കോടിയിൽ പരം മുതൽമുടക്കിൽ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.

അതെ സമയ അദൃശ്യ ജാലകങ്ങൾ ആണ് ടോവിനോയുടെതായി വസാനം പുറത്തിറങ്ങിയ സിനിമ. നിരവധി പുരസ്‌കാര നേട്ടത്തിനര്ഹമായ  ചിത്രം ഓടിട്ടിയിലും പ്രദര്ശനത്തിനെത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. സംവിധാനം ഡോ. ജി ബിജുവാണ്. ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായമുണ്ടാക്കിയെങ്കിലും തിയറ്ററുകളില്‍ അദൃശ്യ ജാലകങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ടൊവിനോയുടെ ഒരു യുദ്ധ വിരുദ്ധ ചിത്രമായിട്ടാണ് അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയത്. ഛായാഗ്രാഹണം യദു രാധാകൃഷ്‍ണനാണ്. നിമിഷ സജയനും ഇന്ദ്രൻസും വേഷിട്ട ചിത്രം നായകൻ ടൊവിനോ തോമസിന്റെ കമ്പനിയായ ടൊവിനോ തോമസ് പ്രൊഡക്ഷൻസിന്റെയും മൈത്രി മൂവി മേക്കേഴ്‍സിന്റെയും ബാനറിലാണ് നിര്‍മിച്ചത്. അജയന്റെ രണ്ടാം മോഷണം , നടികർ തിലകം , അമ്പുരാൻ, തുടങ്ങി പതിനൊന്നോളം സിനിമകളാണ് ടോവിനോയുടെ അപ്കമിംഗ് ലൈനപ്പിൽ ഉള്ളത്.