‘ഭ്രമയുഗം, മഞ്ഞുമ്മൽ, പ്രേമലു’  എന്നിവക്കെതിരെ മത്സരിച്ചു തളർന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനിയും ഓ ടി ടി യിലേക്ക് 

ടോവിനോ തോമസ് നായകനായ പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ഇനിയും ഓ ടി ടി യിൽ റിലീസ് ആകുന്നു, ചിത്രം തീയറ്ററുകളിൽ ഓടുന്ന സമയത്താണ് ഇപ്പോൾ ഓ ടി ടി യിലേക്ക് എത്തുന്നത്,  നെറ്റ്ഫ്ലിക്സിലൂടെ…

ടോവിനോ തോമസ് നായകനായ പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ഇനിയും ഓ ടി ടി യിൽ റിലീസ് ആകുന്നു, ചിത്രം തീയറ്ററുകളിൽ ഓടുന്ന സമയത്താണ് ഇപ്പോൾ ഓ ടി ടി യിലേക്ക് എത്തുന്നത്,  നെറ്റ്ഫ്ലിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്, ഫെബ്രുവരി 9  നെ ആയിരുന്നു ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്, എന്നാൽ മാർച്ച് 8  നെ ചിത്രം ഓ ടി ടി യിൽ റിലീസ് ആകുകയാണ് നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യതത്

ബോക്‌സോഫീസിൽ 40 കോടി പിന്നിട്ടു മുൻപോട്ട് പോകുകയാണ് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, എന്നാൽ മുൻപ് ഈ ചിത്രങ്ങൾക്ക് കട്ടക്ക് നിന്ന് പൊരുതിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് പിന്നീട് തീയറ്ററുകൾ കുറയുകയായിരുന്നു. എന്നാൽ ചിത്രം മികച്ച പ്രതികരണം തന്നെ ആയിരുന്നു ലഭിച്ചിരുന്നത്

നെറ്റ്ഫ്ലിക്സിൽ മലയാളത്തിനൊപ്പം തമിഴിലും, കന്നടയിലും ഹിന്ദി യിലും, തെലുങ്കിലും ഈ ചിത്രം റിലീസ് ചെയ്യുന്നത്, മുൻപ് കേരളത്തിൽ നടന്ന രണ്ടു കൊലപാതകങ്ങളുടെ കഥയും അതിന് ചുറ്റിപറ്റി നടന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.എസ്‌ ഐ അനന്തനാരായണൻ എന്ന പോലീസുകാരനായാണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്