‘ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം..’ ടൊവിനോ തോമസിന്റെ വീഡിയോ വൈറലാവുന്നു

മലയാളികളുടെ പ്രിയതാരമാണ് യുവനടൻ ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഏവർക്കും പ്രിയപ്പെട്ട താരമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്. സിഐഡി മൂസ എന്ന…

മലയാളികളുടെ പ്രിയതാരമാണ് യുവനടൻ ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഏവർക്കും പ്രിയപ്പെട്ട താരമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്. സിഐഡി മൂസ എന്ന ചിത്രത്തിലെ സലീംകുമാറിന്റെ ക്ളൈമാക്സ് രംഗം അനുകരിക്കുകയാണ് ടൊവിനോ തോമസ്.


‘ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം..’ എന്നാണ് വിഡിയോയ്ക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. അതേസമയം, ഒട്ടേറെ സിനിമാതാരങ്ങൾ രസകരമായ ഈ വിഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. എനിക്കിത് ചെയ്യാതിരിക്കാനാകില്ല എന്നും ടൊവിനോ തോമസ് സലീംകുമാറിനെ ടാഗ് ചെയ്ത് ക്യാപ്ഷനോടൊപ്പം കുറിച്ചിട്ടുണ്ട്.


അതേസമയം, ടൊവിനോ തോമസ് നീലവെളിച്ചം, 2018 എന്നീ ചിത്രങ്ങളിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്തത്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. കേരളത്തിലെ ആദ്യ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണിത്