മീനയെ ആദരിക്കാൻ വേണ്ടി വെച്ച പരുപാടി ആയിരുന്നു അത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ് താരം. ഒരു പക്ഷെ അന്നും ഇന്നും നായികയായി തുടരുന്ന മറ്റൊരു നടി വേറെ ഇല്ലെന്നു പറയാം. മീന നായികയായി അഭിനയിക്കാത്ത നടന്മാർ…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ് താരം. ഒരു പക്ഷെ അന്നും ഇന്നും നായികയായി തുടരുന്ന മറ്റൊരു നടി വേറെ ഇല്ലെന്നു പറയാം. മീന നായികയായി അഭിനയിക്കാത്ത നടന്മാർ തെന്നിന്ത്യത്തിൽ തന്നെ കുറവാണ് എന്ന് പറയാം. മാമൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, രജനികാന്ത്, ചിരഞ്ജീവി, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ മീനയ്ക്ക് അവസരം ലഭിച്ചു. കഴിഞ്ഞ നാൽപ്പത് വർഷക്കാലം ആയി മീന അഭിനയത്തിൽ സജീവമായി തന്നെ നിൽക്കുകയാണ്. വിവാഹത്തോടെ കുറച്ച് നാൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് എങ്കിലും പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് താരം നടത്തിയത്.

മീനയുടെ തിരിച്ച് വരവിൽ ഹിറ്റുകളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു. ഇപ്പോഴിതാ മീനയെ കുറിച്ച് ബയിൽവാൻ രംഗനാഥൻ നടത്തിയ ചില പരാമർശങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്തിടെ ആണ് മീന തന്റെ അഭിനയ ജീവിതത്തിന്റെ നാൽപ്പത് വർഷങ്ങൾ പൂർത്തിയാക്കിയത് . മീനയെ ആദരിക്കുന്നതിന് വേണ്ടി ഒരു യൂട്യൂബ് ചാനൽ ഒരു പരുപാടി സംഘടിപ്പിച്ചു. എന്നാൽ ആദ്യം പരുപാടിക്ക് വരുന്നില്ല എന്ന പറഞ്ഞ മീന പിന്നീട് പരിപാടിക്ക് വരുകയായിരുന്നു. നല്ല ഒരു തുക ഈ യൂട്യൂബ് ചാനൽ വാഗ്ദാനം ചെയ്തതോടെയാണ് മീന പരിപാടിക്ക് വേണ്ടി വന്നത്. രണ്ടു മണിക്കൂറത്തെ പരിപാടിക്ക് വലിയ ഒരു തുകയാണ് അണിയറ പ്രവർത്തകർ വാഗ്ദാനം ചെയ്തത്.

എട്ടു മണി മുതൽ പത്ത് മണി വരെയുള്ള പരുപാടിക് പതിമൂന്ന് ലക്ഷം രൂപയാണ് മീനയ്ക് ചാനൽ വാഗ്ദാനം ചെയ്തത്. ഈ തുക കേട്ടതോടെയാണ് മീന പരുപാടിക് വരാൻ വേണ്ടി സമ്മതിക്കുന്നത്. പരുപാടിയിൽ രജനികാന്ത് കൂടി ഉണ്ടായാൽ നന്നായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞാൽ രജനിസാർ സമ്മതിക്കുമെന്നു പറഞ്ഞു മീന രജിനികാന്തിനെയും പരിപാടിക്ക് വേണ്ടി കൊണ്ട് വന്നു എന്നും എന്നാൽ രജനി സാർ മീനയോടുള്ള സൗഹൃതത്തിന്റെ പേരിലാണ് പരിപാടിക്ക് വന്നത് എന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ ബയിൽവാന്റെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകരും.