വിവാഹവാർഷികം കുടുംബത്തോടൊപ്പം ആഘോഷമാക്കി ടൊവിനോ

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന യുവനായകനാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ സിനിമകളുടെ ഭാഗമായി കൊണ്ട് ടൊവീനോ യുവാക്കളുടെയും, കുടുംബങ്ങളുടെയും പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. അടുത്തിടെ ആയിരുന്നു ടോവിനോ വീണ്ടും…

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന യുവനായകനാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ സിനിമകളുടെ ഭാഗമായി കൊണ്ട് ടൊവീനോ യുവാക്കളുടെയും, കുടുംബങ്ങളുടെയും പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. അടുത്തിടെ ആയിരുന്നു ടോവിനോ വീണ്ടും അച്ഛനായ വിവരം പ്രേക്ഷരോട് പങ്കുവെച്ചത്.   ഇപ്പോൾ തന്റെ ആറാം വിവാഹവാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ടോവിനോ.

തന്റെ ആറാം വിവാഹവാര്‍ഷികാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. കേക്ക് മുറിച്ച്‌ ഭാര്യ ലിഡിയയ്ക്ക് മധുരം നല്‍കുന്ന ടൊവിനോയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ടൊവിനോയുടെ പിതാവടക്കമുള്ള കുടുംബാംഗങ്ങളും ചിത്രത്തിലുണ്ട്.
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ടൊവിനോ, ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുത്ത് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍.