ടൊവിനോയെ ഉമ്മ വെച്ച് ഒട്ടകം; വീഡിയോ വൈറലാകുന്നു

മലയാളസിനിമയില്‍ ആരാധകര്‍ ഏറെയുളള യുവ താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ടൊവിനോ. യാത്രാ ചിത്രങ്ങളും മറ്റും ടൊവിനോ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാലസ്തീനില്‍ അവധി ആഘോഷിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്.…

മലയാളസിനിമയില്‍ ആരാധകര്‍ ഏറെയുളള യുവ താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ടൊവിനോ. യാത്രാ ചിത്രങ്ങളും മറ്റും ടൊവിനോ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാലസ്തീനില്‍ അവധി ആഘോഷിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഒട്ടകം താരത്തിന് ഉമ്മ കൊടുക്കുന്നത് കാണാം.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

സ്‌നേഹം പ്രകടിപ്പിക്കുന്ന ഒട്ടകത്തെ ടൊവിനോയും ചേര്‍ത്തു പിടിക്കുന്നുണ്ട്. ‘കാമല്‍കിസ്’ എന്ന ഹാഷ് ടാഗോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
‘തല്ലുമാല കൊള്ളാം എന്നായിരിക്കും മൂപ്പര് ചെവിയില്‍ പറഞ്ഞത്’ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.ഖാലിദ് റഹ്‌മാന്റെ സംവിധായത്തില്‍ പുറത്തിറങ്ങിയ ചിത്രമായ ‘തല്ലുമാല’ വേറിട്ട ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്. ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ടോവിനോയുടെ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.