മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് നടി കനിഹ!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മലയാളത്തിലും തമിഴിലും കന്നടയിലും സജീവമാണ് കനിഹ. കനിഹ എന്ന് കേൾക്കുമ്പോൾ പഴശ്ശിരാജ എന്ന സിനിമയി കൈതേരി മാക്കം എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ മനസിൽ ആദ്യം എത്തുക. മലയാളത്തിൽ നിരവധി…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മലയാളത്തിലും തമിഴിലും കന്നടയിലും സജീവമാണ് കനിഹ. കനിഹ എന്ന് കേൾക്കുമ്പോൾ പഴശ്ശിരാജ എന്ന സിനിമയി കൈതേരി മാക്കം എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ മനസിൽ ആദ്യം എത്തുക. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.


ഇപ്പോഴിതാ മാലിദ്വീപിൽ തന്‌റെ അവധി ആഘോഷിക്കുകയാണ് താരം. മകൻ സായ് റിഷിയും താരത്തിനൊപ്പമുണ്ട്. മാലദ്വീപിൽ നിന്നുള്ള കടൽത്തീര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയണ് താരം. ടർക്കോയ്സ് ബ്ലൂ ബീച്ചുകളിൽ നിന്ന് ഹോട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബീച്ചിലും റിസോർട്ടിലുമൊക്കെ അടിച്ചു പൊളിക്കുന്ന നടിയുടെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

അതേ സമയം നിലവിൽ തമിഴിൽ എതിർനീചൽ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് കനിഹ. പ്രേക്ഷകരുടെ ജനപ്രിയ കുടുംബ പരമ്പര സൺ ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്. അടുത്തിടെ താരത്തിന് കാലിന് പരിക്കേറ്റിരുന്നു. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് താരത്തിന് ഏറെ നാൾ വിശ്രമത്തിലായിരുന്നു താരം. ഫിറ്റ്‌നസിലും ഏറെശ്രദ്ധ പുലർത്താറുള്ള നടിമാരിലൊരാളാണ് കനിഹ.