പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഡാര്‍ക് ടീം; 1899 ട്രെയ്‌ലര്‍

ഡാര്‍ക്ക് സ്രഷ്ടാക്കളായ ബാരന്‍ ബോ ഒഡാറിന്റേയും ജാന്‍ജെ ഫ്രൈസിന്റേയും പുതിയ സീരീസായ 1899-ലെ പുതിയ ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ഒരു കുടിയേറ്റ കപ്പലിലെ ഒരു…

ഡാര്‍ക്ക് സ്രഷ്ടാക്കളായ ബാരന്‍ ബോ ഒഡാറിന്റേയും ജാന്‍ജെ ഫ്രൈസിന്റേയും പുതിയ സീരീസായ 1899-ലെ പുതിയ ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ഒരു കുടിയേറ്റ കപ്പലിലെ ഒരു നിഗൂഢതയാണ് പുതിയ സീരീസ്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി യാത്രക്കാരെ കപ്പല്‍ വഹിക്കുന്നു. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് കുടിയേറാന്‍ കപ്പല്‍ യാത്ര ചെയ്യുന്ന യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് യാത്രക്കിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. നവംബര്‍ പതിനേഴിന് ആദ്യ രണ്ട് എപ്പിസോഡുകള്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീം ചെയ്യും.

https://youtu.be/p7OUQ9U2qIw

നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത് ലോകമെമ്പാടും തരംഗമായ ടൈം ട്രാവല്‍ ത്രില്ലര്‍ ഡാര്‍ക്കിനു ശേഷം ബാരന്‍ ബൊ ഒഡാറും ജാന്റ്‌ജെ ഫ്രീസും സംവിധാനം ചെയ്യുന്ന പുതിയ സീരിസിനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 1899 റിലീസിനൊരുങ്ങുന്നു. പീരിഡ് മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സീരിസ് ആണ് 1899.