Connect with us

Hi, what are you looking for?

Film News

വന്‍ വിജയം സമ്മാനിച്ചതിന് നന്ദി!!! പാരിപ്പള്ളിയില്‍ ‘പടവെട്ട്’ ടീമിന്റെ വിജയാഘോഷം

നിവിന്‍ പോളിയുടെ പുതിയ ചിത്രം ‘പടവെട്ട്’ സിനിമ തിയ്യറ്ററില്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തീയ്യേറ്ററില്‍ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് പടവെട്ട് ടീം. പ്രിയതാരങ്ങളെ കാണാന്‍ തിയ്യറ്ററിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. ചിത്രത്തെ വന്‍ വിജയമാക്കിയ ആരാധകരോട് നായകന്‍ നിവിന്‍ പോളി നന്ദിയും അറിയിച്ചു.

നിവിന്‍ പോളി, ഷമ്മി തിലകന്‍, രമ്യ സുരേഷ്, സംവിധായകന്‍ ലിജു കൃഷ്ണ തുടങ്ങിയവര്‍ എല്ലാം വിജയാഘോഷത്തില്‍ പങ്കെടുത്തു. ആഘോഷത്തില്‍ പങ്കെടുക്കാനും ഇഷ്ട താരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് തിയ്യറ്ററിലേക്ക് എത്തിയത്.

നിവിന്‍ പോളി ‘കോറോത്ത് രവി’ എന്ന കഥാപാത്രമായാണ് പടവെട്ടില്‍ എത്തിയത്.
‘കോറോത്ത് രവി’യെ ഏറ്റെടുത്ത മലയാളികള്‍ നല്ല സിനിമകളെ സ്‌നേഹിക്കുന്നവരാണ് എന്ന് തെളിയിച്ചിരിക്കുകയാണെന്ന് നിവിന്‍ പോളി പറഞ്ഞു.

നിവിന്‍ പോളിയുടെ കരിയറിലെത്തന്നെ മറ്റൊരു മെഗാ ഹിറ്റ് ആയിരിക്കുകയാണ് ‘പടവെട്ട്’ സിനിമ. തിയ്യറ്ററിലെത്തി നാലു ദിവസം മാത്രം പിന്നിട്ട ചിത്രത്തിന് കേരളത്തില്‍ നിന്നും പുറത്തു നിന്നും മികച്ച പ്രതികരണമാണ് നേടിയത്. 20 കോടിയോളം പ്രീ റിലീസ് ബിസിനസ്സ് നടന്ന ചിത്രം നാല് ദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ റെക്കോര്‍ഡിട്ടിരിക്കുകയാണ്.

ഉത്തര മലബാറിലെ മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതമാണ് സിനിമ പറയുന്നത്. ‘കോറോത്ത് രവി’ എന്ന കരുത്തുറ്റ യുവാവായാണ് നിവിന്‍ പോളി എത്തുന്നത്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സരിഗമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ഡി മേനോന്‍ ആണ്. എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിജിത്ത് ദേബ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ലിറിക്‌സ് – അന്‍വര്‍ അലി, മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ എന്നിവരാണ് പടവെട്ടിന്റെ അണിയറയിലുള്ള ടീം.

You May Also Like