നിറയെ യാത്രക്കാരുമായി ഓട്ടോറിക്ഷ, പൊലീസുകാരന്‍ എണ്ണി എണ്ണി മടുത്തു; വീഡിയോ വൈറലാകുന്നു

ആറു പേര്‍ മാത്രം കയറാവുന്ന ഓട്ടോറിക്ഷയില്‍ 27 യാത്രക്കാരുമായി (ഡ്രൈവര്‍ ഒഴികെ) യാത്ര. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ പോലീസ് ഓരോരുത്തരെയായി എണ്ണുന്നത് വീഡിയോയില്‍ കാണാം. ഫത്തേപൂരിലെ ബിന്ദ്കി…

ആറു പേര്‍ മാത്രം കയറാവുന്ന ഓട്ടോറിക്ഷയില്‍ 27 യാത്രക്കാരുമായി (ഡ്രൈവര്‍ ഒഴികെ) യാത്ര. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ പോലീസ് ഓരോരുത്തരെയായി എണ്ണുന്നത് വീഡിയോയില്‍ കാണാം.

ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി പ്രദേശത്തിന് സമീപം ഡ്യൂട്ടിയിലായിരുന്ന പോലീസുകാരാണ് അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ തടഞ്ഞത്. നിര്‍ത്തിയപ്പോള്‍ ഓട്ടോറിക്ഷ നിറയെ യാത്രക്കാരെ കണ്ടു. പോലീസ് ഉദ്യോഗസ്ഥന്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ അതിനുള്ളില്‍ 27 യാത്രക്കാരെ കണ്ടെത്തി. കുട്ടികളും പ്രായമായ വ്യക്തികളും ഉള്‍പ്പെടെ. ഓട്ടോറിക്ഷയില്‍ ആറുപേര്‍ക്ക് ആണ് കയറാവുന്നത്. ആ സ്ഥാനത്താണ് ഇത്രയും പേരെയും കൊണ്ട് ഒരു ഓട്ടോയെത്തിയത്. വഴിയാത്രക്കാരനാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

https://twitter.com/socialgreek1/status/1546199336186290176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546199336186290176%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.livemint.com%2Fnews%2Findia%2Fwatch-27-passengers-inside-an-autorickshaw-world-record-mock-netizens-11657547304447.html

സംഭവം ‘ലോകറെക്കോര്‍ഡ്’ ആണെന്ന രസകരമായ കമന്റുകളുമായി ചിലരെത്തി. അവര്‍ക്ക് പ്രതിഫലം നല്‍കണം, ഇത് ഒരു ലോക റെക്കോര്‍ഡാണ് നിലവിലെ ഇന്ധനവില കണക്കിലെടുത്ത് ഈ 27 പേരും 9 ഓട്ടോറിക്ഷയില്‍ (9*3 =27) നിയമപരമായി യാത്രചെയ്യുമ്പോള്‍ വലിയ തുക ചിലവാകും, അവര്‍ എങ്ങനെ സഹിക്കും?, ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചതിങ്ങനെയായിരുന്നു.

ഓട്ടോയുടെ ശക്തി എത്രയാണെന്ന് കാണിക്കുന്നു. നിര്‍മ്മാതാക്കള്‍ക്ക് വിപണനത്തിനായി ഈ വീഡിയോ ഉപയോഗിക്കാം, മറ്റൊരാള്‍ കുറിച്ചു. അതേസമയം ഓട്ടോറിക്ഷ പിടിച്ചെടുത്തിട്ടുണ്ട്.