30ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സീരിയലിതാണ്

30ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് മന്ത്രി വി എന്‍ വാസവനാണ്. അവാര്‍ഡുകള്‍ -കഥാവിഭാഗം 1. മികച്ച ടെലി സീരിയല്‍ : ഈ വിഭാഗത്തില്‍ അവാര്‍ഡിന്…

30ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് മന്ത്രി വി എന്‍ വാസവനാണ്.
അവാര്‍ഡുകള്‍ -കഥാവിഭാഗം
1. മികച്ച ടെലി സീരിയല്‍ :
ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികളില്ല. അതിനാല്‍ മികച്ച ടെലിസീരിയല്‍ എന്ന വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.
2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍ :
ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികളില്ല. അതിനാല്‍ രണ്ടാമത്തെ മികച്ച ടെലിസീരിയല്‍ എന്ന വിഭാഗത്തിലും അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.
3. മികച്ച ടെലി ഫിലിം : പിറ (20 മിനിട്ടില്‍ കുറവ്) (ദൃശ്യ എന്റര്‍ടെയ്ന്‍മെന്റ്) സംവിധാനം : ഫാസില്‍ റസാഖ് (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : ജിസ്‌ന ജോസഫ് (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : ഫാസില്‍ റസാഖ് (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
4. മികച്ച ടെലി ഫിലിം : അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍) സംവിധാനം : ഫാസില്‍ റസാഖ് (20,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : ഫാസില്‍ റസാഖ് (20,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ : വിനായക് എസ്., മൃദുല്‍ എസ്.(7,500/ രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

5. മികച്ച കഥാകൃത്ത് : ലക്ഷ്മി പുഷ്പ (ടെലിസീരിയല്‍/ടെലിഫിലിം) (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : കൊമ്പല്‍ (ജീവന്‍ ടി.വി)
6. മികച്ച ടി.വി.ഷോ : ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി(എന്റര്‍ടെയിന്‍മെന്റ്) നിര്‍മ്മാണം : മഴവില്‍ മനോരമ (20,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
7. മികച്ച കോമഡി പ്രോഗ്രാം : അളിയന്‍സ് (കൗമുദി ടി.വി) സംവിധാനം : രാജേഷ് തലച്ചിറ (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : രാംജി കൃഷ്ണന്‍ ആര്‍. (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
8. മികച്ച ഹാസ്യാഭിനേതാവ് : ഉണ്ണിരാജന്‍ പി. (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : മറിമായം (മഴവില്‍ മനോരമ)
9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) :ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികള്‍ ഇല്ലായിരുന്നു.
10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) :ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികള്‍ ഇല്ലായിരുന്നു.
11. കുട്ടികളുടെ മികച്ച പരിപാടി: മഡ് ആപ്പിള്‍സ് (സെന്‍സേര്‍ഡ്) ഷോര്‍ട്ട് ഫിലിം സംവിധാനം : അക്ഷയ് കീച്ചേരി (20,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : കിഷന്‍ മോഹന്‍(20,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : മഹേഷ് ആലച്ചേരി(15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
12. മികച്ച സംവിധായകന്‍ : ഫാസില്‍ റസാഖ് (ടെലിസീരിയല്‍/ടെലിഫിലിം) (20,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : പിറ, അതിര്
13. മികച്ച നടന്‍ : ഇഷാക് കെ.(ടെലിസീരിയല്‍/ടെലിഫിലിം) (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : പിറ (ദൃശ്യ എന്റര്‍ടെയ്ന്‍മെന്റ്)
14. മികച്ച രണ്ടാമത്തെ നടന്‍ : മണികണ്ഠന്‍ പട്ടാമ്പി (ടെലിസീരിയല്‍/ടെലിഫിലിം) (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : വായനശാല (റോസ്ബൗള്‍ ചാനല്‍)
തന്മയത്വമുള്ള അഭിനയ ശൈലിയിലൂടെ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ സ്വാഭാവിക ജീവിത സമീപനങ്ങളെ അയത്‌നലളിതമായി ആവിഷ്‌കരിച്ച അഭിനയ മികവിന്.
15. മികച്ച നടി : കാതറിന്‍(ടെലിസീരിയല്‍/ടെലിഫിലിം) (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അന്ന കരീന (ഫ്‌ളവേഴ്‌സ് ചാനല്‍)
16. മികച്ച രണ്ടാമത്തെ നടി : ജോളി ചിറയത്ത്(ടെലിസീരിയല്‍/ടെലിഫിലിം) (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : കൊമ്പല്‍ (ജീവന്‍ ടി.വി)
17. മികച്ച ബാലതാരം : നന്ദിത ദാസ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍)
18. മികച്ച ഛായാഗ്രാഹകന്‍ : മൃദുല്‍ എസ്.(ടെലിസീരിയല്‍/ടെലിഫിലിം) (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍)
19. മികച്ച ദൃശ്യസംയോജകന്‍ : റമീസ് എം.ബി.(ടെലിസീരിയല്‍/ടെലിഫിലിം) (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : പോസ്സിബിള്‍ (കണ്ണൂര്‍ വിഷന്‍)
20. മികച്ച സംഗീതം : മുജിബ് മജീദ്‌സംവിധായകന്‍ (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)(ടെലിസീരിയല്‍/ടെലിഫിലിം)പരിപാടി : പോസ്സിബിള്‍ (കണ്ണൂര്‍ വിഷന്‍)
21. മികച്ച ശബ്ദലേഖകന്‍ : വിനായക് എസ്.(ടെലിസീരിയല്‍/ടെലിഫിലിം) (15,000 / രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍)
22. മികച്ച കലാസംവിധായകന്‍: സനൂപ് ഇയ്യാല്‍ടെലിസീരിയല്‍/ടെലിഫിലിം) (15,000 / രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അശാന്തം (തൃശൂര്‍ മീഡിയ വിഷന്‍)

പ്രത്യേക ജൂറി പരാമര്‍ശം
1. സംവിധാനം : കെ.കെ.രാജീവ്(പ്രശസ്തിപത്രവും ശില്പവും) പരിപാടി : അന്നകരീന (ഫ്‌ളവേഴ്‌സ് ചാനല്‍)
2. അഭിനയം : മഞ്ജു പത്രോസ്(പ്രശസ്തിപത്രവും ശില്പവും)പരിപാടി : അളിയന്‍സ് (കൗമുദി ടി.വി)’അളിയന്‍സ്’ എന്ന ഹാസ്യപരിപാടിയിലെ തങ്കം എന്ന കഥാപാത്രത്തെ അയത്‌ന ലളിതമായി അവതരിപ്പിച്ച അഭിനയ മികവിന്.

അവാര്‍ഡുകള്‍ കഥേതര വിഭാഗം
1. മികച്ച ഡോക്യുമെന്ററി : അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍
(ജനറല്‍) (മീഡിയ വണ്‍)
സംവിധാനം : സോഫിയ ബിന്ദ്
(15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : മീഡിയ വണ്‍(20,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
2. മികച്ച ഡോക്യുമെന്ററി : ആനത്തോഴര്‍
(സയന്‍സ് & എന്‍വയോണ്‍മെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : കെ. അരുണ്‍കുമാര്‍
(10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : ഏഷ്യാനെറ്റ് ന്യൂസ്
(15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
3. മികച്ച ഡോക്യുമെന്ററി : തോരാക്കഥകളുടെ നാഞ്ചിനാട്
(ബയോഗ്രഫി) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : അനീഷ് എം.ജി
(10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : ഏഷ്യാനെറ്റ് ന്യൂസ്
(15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
വ്യക്തി ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍ നാടും കഥാകാരനും ഒന്നാവുന്ന അപൂര്‍വ്വ ദൃശ്യാനുഭവം, പ്രശസ്ത സാഹിത്യകാരന്‍ ജയമോഹന്റെ ജീവിതം.
4. മികച്ച ഡോക്യുമെന്ററി : മുളഗീതങ്ങള്‍
(വിമന്‍ & ചില്‍ഡ്രന്‍) (സ്വയംപ്രഭ ചാനല്‍)
സംവിധാനം : സജീദ് നടുത്തൊടി
(10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : എഡ്യൂക്കേഷണല്‍ മള്‍ട്ടി മീഡിയ
റിസര്‍ച്ച് സെന്റര്‍ (ഋങങഞഇ)
(15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
മുളയുടെ സംഗീതത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകയായി മാറിയ നൈന ഫെബിന്‍ എന്ന പെണ്‍കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാവുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.
5. മികച്ച എഡ്യുക്കേഷണല്‍ : മഞ്ചാടി ഉറുമ്പ്, കാക്ക
പ്രോഗ്രാം (വിക്ടേഴ്‌സ് ചാനല്‍)
സംവിധാനം : ബി.എസ്. രതീഷ്
(10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)നിര്‍മ്മാണം : കൈറ്റ് വിക്ടേഴ്‌സ്(15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
6. മികച്ച ആങ്കര്‍ : അരൂജ എം.വി
(എഡ്യുക്കേഷണല്‍ പ്രോഗ്രാം) (10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : ഫസ്റ്റ് ബെല്‍ പ്ലസ് ടു, അമീഗോ ബ്രദേഴ്‌സ്
(കൈറ്റ് വിക്ടേഴ്‌സ്)
ടെലിവിഷനിലൂടെ ക്ലാസുകള്‍ ശ്രദ്ധിക്കുന്ന കുട്ടികളെ പിടിച്ചിരുത്താനുതകുന്ന ഊര്‍ജ്ജസ്വലമായ അവതരണം.ഒരു പാഠഭാഗത്തിന്റെ വിവിധ തലങ്ങളെ ഒരാള്‍ തന്നെ വ്യത്യസ്ത വേഷങ്ങളിലും ‘ഭാവങ്ങളിലും അവതരിപ്പിക്കുന്നു.
7. മികച്ച സംവിധായകന്‍ : റാഫി ബക്കര്‍
(ഡോക്യുമെന്ററി) (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : അലാമി (സിറ്റി ചാനല്‍, കാഞ്ഞങ്ങാട്)
അന്യം നിന്നു പോവാനിടയുള്ള അലാമി എന്ന കലാരൂപത്തെ കണ്ടെത്തി സമഗ്രമായ അന്വേഷണത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും പുനരാവിഷ്‌കരിച്ചിരിക്കുന്നു. ദൃശ്യവ്യാകരണത്തിലുള്ള സംവിധായകന്റെ കയ്യൊതുക്കം ശ്രദ്ധേയമാണ്.
8. മികച്ച ന്യൂസ് ക്യാമറാമാന്‍ : കൃഷ്ണപ്രസാദ് ആര്‍. പി
(10,000/ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സത്രം ആദിവാസികളുടെ ദുരവസ്ഥ
(ഏഷ്യാനെറ്റ് ന്യൂസ്)
മനസ്സില്‍ തറയ്ക്കുന്ന ദൃശ്യങ്ങളിലൂടെ ഒരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ചിത്രം അവതരിപ്പിക്കുന്ന പരിപാടി. ഇടുക്കി ജില്ലയിലെ ആദിവാസിവിഭാഗത്തിന്റെ ജീവിതപ്രശ്‌നങ്ങളെ നാച്ചുറല്‍ ലൈറ്റ്, പോര്‍ട്രയ്റ്റ്, ലൈറ്റ് ആന്റ് ഷെയ്ഡ് എന്നീ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.
9. മികച്ച വാര്‍ത്താവതാരകന്‍ : കെ.ആര്‍.ഗോപീകൃഷ്ണന്‍ (15,000/ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : 24 ന്യൂസ
10. മികച്ച കോമ്പിയര്‍/ആങ്കര്‍ : 1. പാര്‍വതി കുര്യാക്കോസ് (വാര്‍ത്തേതര പരിപാടി)