‘ഫോര്‍ ഇയേഴ്‌സ്’ മലയാളത്തില്‍ വീണ്ടുമൊരു ക്യാമ്പസ് ചിത്രം!

മലയാളി സിനിമ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. മലയാള സിനിമയിലേക്ക് മറ്റൊരു ക്യാമ്പസ് ചിത്രം കൂടി എത്തുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു ക്യാമ്പസ് ചിത്രമായി ഒരുങ്ങുന്നത്.…

മലയാളി സിനിമ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. മലയാള സിനിമയിലേക്ക് മറ്റൊരു ക്യാമ്പസ് ചിത്രം കൂടി എത്തുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു ക്യാമ്പസ് ചിത്രമായി ഒരുങ്ങുന്നത്. അടുത്ത സിനിമയെ കുറിച്ച് അറിയിക്കുന്നു എന്ന് പറഞ്ഞ് സംവിധായകന്‍ തന്നെയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫോര്‍ ഇയേഴ്‌സ് എന്നാണ് സിനിമയുടെ പേര്.

ഗായത്രിയും വിശാലുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.. ഇവരുടെ കോളേജ് സൂര്യോദയവും കാന്റീന്‍ സണ്‍സെറ്റും ഹോസ്റ്റലുകളിലെ പാതിരാത്രിയും എല്ലാമാണ് ഈ കഥ എന്നാണ് സംവിധായകന്‍ സൂചിപ്പിക്കുന്നത്. പോസ്റ്ററില്‍ സിനിമയുടെ ചെറിയ ഒരു ഡയലോഗും എഴുതി ചേര്‍ത്തിട്ടുണ്ട്. ഒഴിഞ്ഞ ക്ലാസിലേക്ക് വരുന്ന ഗായത്രിയും വിശാലും. ഗായത്രി: ഓപ്പോസിറ്റ് ഓഫ് ലവ് എന്താണെന്ന് അറിയാമൊ.

വിശാല്‍: ഹേറ്റ്.. ഗായത്രി: ഇതാണ് നിന്റെ കുഴപ്പം.. വിശാല്‍:പിന്നെന്താ ഗായത്രി : വാ കാണിച്ച് തരാം.. ഇത്രയും ഭാഗമാണ് പോസ്റ്ററില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. സിനിമയുടെ രചനയും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്. സിനിമയുടെ ഛായാഗ്രഹണം, മധു നീലകണ്ഠനാണ് നിര്‍വ്വഹിക്കുക.. സംഗീതം ശങ്കര്‍ ശര്‍മ്മയും ശബ്ദ മിശ്രണം തപസ് നായികും ചെയ്യുന്നു. സിനിമയുടെ മറ്റ് കഥാപാത്രങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല..

എല്ലാം പെട്ടെന്ന് തന്നെ അറിയിക്കാം.. എന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അറിയിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ആണ് സിനിമ ഒരുങ്ങുന്നത്. ജയസൂര്യയും സിനിമയുടെ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.