Connect with us

Hi, what are you looking for?

Film News

‘ഉടല്‍’ അങ്ങനെയാണ് ഉറപ്പിച്ചത്…! – ഇന്ദ്രന്‍സ്

സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്ന് മാറി സ്വഭാവ നടനായി മാറിയപ്പോള്‍ ഇന്ദ്രന്‍സിന്റെ ഓരോ വേഷപകര്‍ച്ചയും ആരാധകരെ ഞെട്ടിക്കുകയാണ്. അദ്ദേഹത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സിനിമ ഉടല്‍ ആണ്. സിനിമ പ്രേക്ഷക ശ്രദ്ധ നേടുന്നതോടെ താന്‍ ഈ സിനിമ തിരഞ്ഞെടുത്തതിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏത് സിനിമയ്ക്ക് മുന്‍പും ആ കഥാപാത്രത്തിനും സിനിമയ്ക്കും വേണ്ടി താന്‍ ചില തയ്യാറെടുപ്പുകള്‍ നടത്താറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

അതുകൊണ്ട് തന്നെ ആത്മവിശ്വാസം തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത്. ഉടല്‍ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ വളരെ വ്യത്യസ്തമായി തോന്നിയിരുന്നു. അതുകൊണ്ടാണ് ആ കഥാപാത്രം ചെയ്യാം എന്ന് താന്‍ ഉറപ്പിച്ചത് എന്നാണ് നടന്‍ പറയുന്നത്. ഈ സിനിമ വലിയൊരു അനുഭവം തന്നെയായിരുന്നു എന്നും ഇന്ദ്രന്‍സ് പറയുന്നു. മുന്‍കാലങ്ങളിലും സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും അത് തികച്ചും കോമഡി കഥാപാത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എന്നാലിപ്പോള്‍ ഉടലിലേത് ഒരു സീരിയസ് വേഷമായിരുന്നു…

എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സിനിമാ രംഗത്ത് കോസ്റ്റിയൂം ഡിസൈനറായി തന്റെ കരിയര്‍ ആരംഭിച്ച ഇന്ദ്രന്‍സ് പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പിന്നീട് സ്വഭാവ വേഷങ്ങളിലും താരം തിളങ്ങി. ഉടല്‍ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ലുക്ക് പോലും തുടക്കം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയുടെ രംഗം ചിത്രീകരിക്കുമ്പോള്‍ തനിക്ക് അദ്ദേഹത്തെ ചവിട്ടേണ്ടി വന്നു എന്നും ചവിട്ടേറ്റ് ഇന്ദ്രന്‍സ് ചുരുണ്ട് പോയെന്നും ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ദുര്‍ഗ കൃഷ്ണ പറഞ്ഞിരുന്നു. അതേസമയം, സീരിയസ് വേഷങ്ങള്‍ മാത്രമാണ് ലഭിക്കുന്നത് എന്നും കോമഡി ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

You May Also Like