മൂന്ന് വര്‍ഷം മുമ്പ് ഏകമകന്‍ മരിച്ചു!! വൃദ്ധ ദമ്പതികളുടെ ജീവിതത്തിലേക്ക് സന്തോഷം പകര്‍ന്ന് ഇരട്ടക്കുട്ടികളെത്തി

അപകടം ഏക മകനെ കവര്‍ന്നു, ദു:ഖത്തില്‍ കഴിഞ്ഞ ദമ്പതികളുടെ ജീവിതത്തിലേക്ക് ഇരട്ടക്കുട്ടികളെത്തി. 54 വയസ്സുകാരിയായ രൂപ ദത്തയ്ക്കും 70 കാരന്‍ തപന്‍ ദത്തയ്ക്കുമാണ് ജീവിതത്തിലേക്ക് സന്തോഷം പകര്‍ന്ന് ഇരട്ടക്കുട്ടികളെത്തിയത്. 2019ലാണ് ഇരുവരുടെ ഏക മകന്‍…

അപകടം ഏക മകനെ കവര്‍ന്നു, ദു:ഖത്തില്‍ കഴിഞ്ഞ ദമ്പതികളുടെ ജീവിതത്തിലേക്ക് ഇരട്ടക്കുട്ടികളെത്തി. 54 വയസ്സുകാരിയായ രൂപ ദത്തയ്ക്കും 70 കാരന്‍ തപന്‍ ദത്തയ്ക്കുമാണ് ജീവിതത്തിലേക്ക് സന്തോഷം പകര്‍ന്ന് ഇരട്ടക്കുട്ടികളെത്തിയത്. 2019ലാണ് ഇരുവരുടെ ഏക മകന്‍ അനിന്ദ്യ ദത്ത ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. അതോടെ ഇരുവരും മാനസികമായി തളര്‍ന്നു. തങ്ങളുടെ ഏകാന്തതയ്ക്ക് പരിഹാരം കണ്ടെത്താനാണ് വീണ്ടും ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇരുവര്‍ക്കും വെല്ലുവിളിയായി. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ കണ്ട ശേഷമാണ് കുഞ്ഞുങ്ങളിലേക്ക് എത്തിയത്. ഹൗറയിലെ ബല്ലിയിലുള്ള ഒരു ഡോക്ടറാണ് ചികിത്സ നല്‍കിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സകള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും രൂപ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.

എന്നാല്‍ പ്രസവ സമയത്ത് വീണ്ടും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. സ്ഥിതി ഗുരുതരമായതോടെ രൂപയെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കൈയൊഴിഞ്ഞു, ശേഷം ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് രൂപയെ മാറ്റി. അവിടെ വെച്ചാണ് അവര്‍ ഒരു ആണ്‍കുട്ടിയ്ക്കും ഒരു പെണ്‍കുട്ടിയ്ക്കും ജന്‍മം നല്‍കിയത്.

ഒക്ടോബറിലാണ് ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും കുറച്ച് ദിവസം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. അതിന് ശേഷം ഇവര്‍ അശോക് നഗറിലുള്ള വീട്ടിലേക്ക് കുഞ്ഞുങ്ങളുമായി മാറി.