Connect with us

Hi, what are you looking for?

Film News

‘ഹേരാ ഫേരി’ അവതരിപ്പിച്ച് അക്ഷയ് കുമാറിനെ ഞെട്ടിച്ച് ആരാധകന്‍!!

സിനിമാ രംഗം പുനരവതരിപ്പിച്ച് നടന്‍ അക്ഷയ് കുമാറിനെ ഞെട്ടിച്ച് ആരാധകന്‍. തന്നെ ഞെട്ടിച്ച ആരാധകന്റെ വീഡിയോ താരം തന്നെയാണ് പങ്കുവച്ചത്. പ്രിയദര്‍ശന്‍ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹേരാ ഫേരി’. ഇതിലെ രംഗമാണ് ആരാധകന്‍ താരത്തിന് മുന്നില്‍ രസകരമായി അവതരിപ്പിച്ചത്.

സൗദിയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് ഹേരാ ഫേരി രംഗം ആരാധകന്‍ അഭിനയിച്ചത്. അക്ഷയ് കുമാറിന്റെ കാറിന് മുന്നിലായിരുന്നു പ്രകടനം. ശേഷം താന്‍ അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനാണെന്നും ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു.

ആരാധകനോടൊപ്പം സെല്‍ഫിയും എടുത്ത ശേഷമാണ് താരം അവിടെ നിന്ന് പോയത്. ആരാധകന്റെ വിഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

2006ലാണ് സിനിമയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയത്. അന്തരിച്ച നീരജ് വോറ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിപാഷ ബസു, രാജ്പാല്‍ യാദവ്, റിമി സെന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായത്.

‘ഏറ്റവും പ്രിയപ്പെട്ട കാരണങ്ങളാല്‍, എന്റെ ആരാധകന്റെ ഹേരാ ഫേരി എന്റെ ജീവിതത്തെ ഇളക്കിമറിച്ചു. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനും അവിസ്മരണീയമായ നിമിഷം സമ്മാനിച്ച ജിദ്ദയിലെ എല്ലാവര്‍ക്കും നന്ദി. സ്‌നേഹവും പ്രാര്‍ഥനയും’ എന്ന് പറഞ്ഞാണ് താരം ആരാധകന്റെ വിഡിയോ പങ്കുവച്ചത്.

You May Also Like