തെന്നിന്ത്യ മുഴുവല്‍ ഒരുപാട് ആരാധകരുള്ള നടനാണ് അല്ലു അര്ജുന്. ഓരോ സിനിമകളിലും അനായാസമായി നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന അല്ലു അര്‍ജുന്റെ മകളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമാ ജീവിതത്തിലെപ്പോലെ തന്നെ തന്റെ കുടുംബ ജീവിതത്തിനും ഒരുപാട് മുന്‍തൂക്കം കൊടുക്കുന്ന താരമാണ് അല്ലു അര്ജുന്. ഇപ്പോഴിതാ തന്റെ മകളുടെ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുന്ന കച്ചാ ബദാം എന്ന പാട്ടിനാണ് ഈ കൊച്ചു കലാകാരി ചുവട് വച്ചിരിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്ന്ന് മകള്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുമ്പോള്‍ ഇത് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞു ബദാം എന്ന കുറുപ്പോടെയാണ് അല്ലു വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിനൊപ്പം അതിമനോഹരമായി ചുവടുവയ്ക്കുന്ന ഈ കുരുന്നിന്റെ മുഖഭാവങ്ങളും ആരാധകരുടെ ഹൃദയം കവരുന്നുണ്ട്.
https://www.instagram.com/reel/CZwosAoFnqh/?utm_source=ig_web_copy_link
അര്‍ഹ എന്നാണ് മകളുടെ പേര്. ഡാന്‍സ് ഹിറ്റായതോടെ ഈ കുരുന്നിനെ കണ്ണ് വെയ്ക്കല്ലേ എന്ന കമന്റുകളാണ് ആരാധകര്‍ വീഡിയോയ്ക്ക് അടിയിലായി പങ്കുവെയ്ക്കുന്നത്. നേരത്തെ മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഞ്ജലി അഞ്ജലി.. എന്ന ഗാനരംഗം പുനരാവിഷ്കരിച്ചിരിച്ച് അതില്‍ അഭിനയിക്കുന്ന കുഞ്ഞ് അര്‍ഹയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ ഇടങ്ങളില്‍ വൈറലായിരുന്നു.