വേഷപ്പകർച്ചയുടെ അങ്ങേയറ്റം എന്ന് കേൾക്കുമ്പോൾ ആദ്യം ഒരമ്മ വരണം ഈ മുഖം ലാൽ ജോസ് !!

കമലിന്റെ സംവിധാന സഹായിയായാണ് ലാൽ ജോസ് സിനിമാ ജീവിതം ആരംഭിച്ചത്. 1990 കളിൽ കമലിന്റെ ഒരു കൂട്ടം സിനിമകളിൽ ലാൽ ജോസ് പ്രവർത്തിച്ചിട്ടുണ്ട്. ഒരു മറവത്തൂർ കനവ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം.…

കമലിന്റെ സംവിധാന സഹായിയായാണ് ലാൽ ജോസ് സിനിമാ ജീവിതം ആരംഭിച്ചത്. 1990 കളിൽ കമലിന്റെ ഒരു കൂട്ടം സിനിമകളിൽ ലാൽ ജോസ് പ്രവർത്തിച്ചിട്ടുണ്ട്. ഒരു മറവത്തൂർ കനവ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശ മാധവൻ , ചാന്തുപൊട്ട് , സഹപാഠികൾ , അറബിക്കഥ , നീലത്താമര , ഡയമണ്ട് നെക്ലേസ് , അയാളും ഞാനും ഇമ്മളും , വിക്രമാദിത്യൻ എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രങ്ങൾ. ഇതോട് കൂടി ലാൽജോസ് ഒരു സംവിധായകൻ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടി. ഇപ്പോൾ ലാൽജോസിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെയധികം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.

അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ദിലീപിനെ നായകനാക്കി ഒരുക്കിയ ചാന്ത്പൊട്ട്. ഇപ്പോൾ ആ ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രത്തെക്കുറിച്ച് ലാൽജോസിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ‘ചാന്ത്പൊട്ടിലെ ആ വേഷം ചെയ്യാൻ ഇന്ത്യയിൽ വേറൊരു നടനെക്കൊണ്ട് പറ്റുമോ ? എന്നായിരുന്നു അവതാരകന്റെ ചോദ്യം.

മറുപടി : അത് പറയാൻ ഞാൻ ആളല്ല, പക്ഷെ ചാന്ത്പൊട്ട് എന്ന കഥക്ക് സംഭവിച്ചത് എന്താണെന്ന് വെച്ചാൽ അതിന്റെ വിതരണ അവകാശം മൂന്നോ നാലോ ഭാഷകളിലേക്ക് പോയിരുന്നു. എന്നിട്ടും അവിടെ ഒന്നും ഇതൊരു സിനിമ ആയിട്ടില്ല. പകർപ്പ് മേടിച്ചുകൊണ്ട് പോയവർ പല നടന്മ്മാരേയും സമീപിക്കുകയും അവർ ആദ്യം സമ്മതിക്കുകയും ദിലീപിന്റെ അഭിനയം കണ്ട് അത് വേണ്ടാന്ന് വെക്കുകയും ആയിരുന്നു. തമിഴിൽ വിക്രമിന് വേണ്ടി കൊണ്ടുപോയിട്ടും അദ്ദേഹവും വേണ്ടെന്ന് വെച്ചു.