സാധാരണ സന്തോഷ് കീഴാറ്റൂര്‍ മരിച്ചാല്‍ ചിത്രം ഹിറ്റ് ആകും എന്നാണ് പ്രേക്ഷകര്‍ പറയാറുള്ളത്. എന്നാല്‍ സന്തോഷ് മരിക്കാതെ തന്നെ സിനിമ ഹിറ്റായിക്കൊണ്ടിരിക്കുന്നതില് സന്തോഷമുണ്ടെന്ന് നടി സുരഭി ലക്ഷ്മി. സൗബിന് ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന ‘കള്ളന് ഡിസൂസ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്. അതേസമയം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സന്തോഷ് കീഴാറ്റൂരും പറയുന്നുണ്ട്.
https://www.facebook.com/watch/?v=727950931561294&t=1
ഈ സിനിമയില്‍ സന്തോഷേട്ടന്റെ പ്രത്യേകതയെന്താണ് എന്ന സുരഭിയുടെ ചോദ്യത്തിന് ‘എനിക്കു ജീവവായു തന്ന ചിത്രമാണ് കള്ളന് ഡിസൂസ. സാധാരണ ഭാര്യയുമായി താന്‍ അഭിനയിച്ച സിനിമ കാണാന്‍ പോകുമ്പോള്‍ പുള്ളിക്കാരി സങ്കടപ്പെടും. കാരണം പടം തുടങ്ങി കുറച്ചു കഴിയുമ്പോള്‍ തന്നെ ഞാന്‍ വടി ആകും. ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തന്റെ സാന്നിധ്യമുണ്ടാകുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യമാണ്. ഈ സിനിമയില്‍ അത് സാധ്യമായി എന്നുള്ളതില്‍ സന്തോഷമുണ്ട്’ എന്നായിരുന്നു നടന്റെ മറുപടി.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു തിയേറ്റര്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ഇവര്‍. ജിത്തു കെ.ജയന് സംവിധാനം ചെയ്ത ചിത്രമാണ് ‘കള്ളന് ഡിസൂസ’. സൗബിനൊപ്പം ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. രണ്ടു കള്ളന്മാരുടെ കഥ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.