17 വര്‍ഷം മുമ്പ് ആറുമാസത്തോളം ലുക്കീമിയയ്‌ക്കെതിരെ പോരാടിയ സ്ഥലത്ത് മകള്‍ വീണ്ടുമെത്തിയതിനെ കുറിച്ച് പിതാവിന്റെ വൈകാരിക കുറിപ്പ്

ഒരു കാലത്ത് കാന്‍സറിനോട് പോരാടിയ സ്ഥലത്ത് മകള്‍ ഉപരിപഠനത്തിന് എത്തിയതിനെക്കുറിച്ച് വൈകാരികമായി ഒരു അച്ഛന്റെ കുറിപ്പ്. യു.കെയിലെ പിതാവ് ട്വിറ്ററില്‍ പോസ്റ്റ ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. കോണ്‍വാളില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഡോറെ മകള്‍ മാഗിയെക്കുറിച്ച് പങ്കുവെച്ച പോസ്റ്റില്‍ 17 വര്‍ഷം മുമ്പ് ആറുമാസത്തോളം ലുക്കീമിയയ്‌ക്കെതിരെ അവള്‍ പോരാടിയ ഇടത്തെ കുറിച്ചാണ് പറയുന്നത്. മകളെ ബ്രിസ്റ്റള്‍ സര്‍വകലാശാലയില്‍ ചേര്‍ത്തതിനെക്കുറിച്ചും പുതിയ മുറിയില്‍ നിന്നാല്‍ പണ്ട് മകള്‍ ലുക്കീമിയയ്‌ക്കെതിരെ പോരാടിയ ആശുപത്രി കാണാമെന്നും മാര്‍ട്ടിന്‍ പറയുന്നു.

മാഗിയെ ബ്രിസ്റ്റണ്‍ യൂണിവേഴ്സ്റ്റിയില്‍ വിട്ടുവന്നു. അവളുടെ പുതിയ മുറിയില്‍ നിന്നാല്‍ ബ്രിസ്റ്റള്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ കാണാം. 17 വര്‍ഷം മുമ്പ് ആറുമാസത്തോളം ലുക്കീമിയയ്‌ക്കെതിരെ അവള്‍ പോരാടിയ ഇടം. ആനന്ദക്കണ്ണീര്‍… എന്നു പറഞ്ഞ് മാഗിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. നിരവധി പേര്‍ കമന്റുമായെത്തി. അക്കൂട്ടത്തില്‍ മാഗിയെ ലുക്കീമിയ കാലത്ത് പരിചരിച്ച ഷാര്‍ലെറ്റ് ഹിഗ്ബി എന്ന നഴ്‌സുമുണ്ടായിരുന്നു. ഈ പോസ്റ്റ് തന്നെ എത്രത്തോളം ആനന്ദിപ്പിക്കുന്നുവെന്ന് അവര്‍ കുറിച്ചു. മാഗി എന്നെന്നും തന്റെ ഹൃദയത്തോട് ചേര്‍ന്നിരുന്നിരുന്നെന്നും ഇന്ന് അവളൊരു വലിയ പെണ്‍കുട്ടിയായി കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും ഷാര്‍ലെറ്റ് കുറിച്ചു.

Previous articleസന്തോഷ് മരിച്ചാല്‍ ചിത്രം ഹിറ്റ് ആകുമെന്ന് പ്രേക്ഷകര്‍, എന്നാല്‍ മരിക്കാതെ തന്നെ സിനിമ ഹിറ്റായിക്കൊണ്ടിരിക്കുകയാണെന്ന് സുരഭി ലക്ഷ്മി
Next articleനയന്‍താര നല്‍കിയ വാലന്റൈന്‍സ് ഡേ സര്‍പ്രൈസിനെ കുറിച്ച് വിഘ്‌നേഷ് ശിവന്‍- വീഡിയോ