കുങ്കുമപ്പൂവ് എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അശ്വതി. ഇപ്പോള്‍ അഭിനയ രംഗത്ത് സജീവല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് താരം. സിനിമകളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും തന്റെ അഭിപ്രായം തുറന്ന് പറയാന്‍ താരം മടിയ്ക്കാറില്ല.
ഇങ്ങനെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന അശ്വതിയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങളും കളിയാക്കലുകളും കിട്ടിയിട്ടുണ്ടെങ്കിലും അതിനെല്ലാം ചുട്ട മറുപടിയും താരം നല്‍കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തെ കുറിച്ച് അശ്വതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭീഷ്മ പര്‍വ്വത്തിനായി ടിക്കറ്റ് എടുത്തോളൂ കരയേണ്ടി വരില്ലെന്നാണ് താരം പറയുന്നത്. അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
ഭീഷ്മപര്‍വ്വം! ‘ഇവിടെ ആരാരും കരയുകില്ല’… എന്ന് പാട്ടില്‍ പറയുന്നപോലെ ‘ടിക്കറ്റ് എടുക്കുന്നോര്‍ കരയുകില്ല’?? മൈക്കിള്‍ അപ്പനേക്കാള്‍ (മമ്മുക്ക) എനിക്കു പ്രകടനത്തില്‍ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരുടെ ആണെന്ന്. ഇന്റര്‍വെല്‍ വരെ ഒരു അമല്‍ നീരദ് ചിത്രത്തിന്റെ സ്ലോ മോഷന്‍ കാര്യങ്ങള്‍ എല്ലാം ഉണ്ടെങ്കിലും ആ സമയങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കാതെ പീറ്റര്‍ (ഷൈന്‍ ടോം ചാക്കോ) കൊണ്ട് പോയി.. ഇന്റര്‍വെലിനു ശേഷം ആണെങ്കില്‍, അജാസ് (സൗബിന് ഷാഹിര്‍) തൂത്തു വാരി അങ്ങെടുത്തു..
പ്രത്യേകിച്ച് പറുദീസ എന്ന പാട്ടിനു ശേഷം അടിപൊളി..ഓരോരുത്തരും കിട്ടിയ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ ജീവിച്ചു കാണിച്ചു തന്നു ?? ശ്രീ നെടുമുടി വേണു, ലളിതാമ്മ ഇവരെ സ്ക്രീനില്‍ കണ്ടപ്പോള്‍ രണ്ടു പേരും നമ്മളെ വിട്ടുപോയി എന്നത് മറന്നേ പോയി ??വീക്ക്ഡെയ്സില്‍ സാധാരണ തിരക്ക് കുറവായിരിക്കുമല്ലോ എന്ന് കരുതി ആണ് രാത്രി ഷോയ്ക്കു പോയത്.. പക്ഷെ ആളുകളെ കണ്ടപ്പോള്‍ ഒരു നിമിഷം ഞാനൊന്ന് ചിന്തിച്ചു ദൈവമേ ഇന്ന് വീക്കെന്‍ഡ് ആണോ എന്ന് ??
എന്തായാലും ഇസ്തായി.. എന്നാണ് താരം കുറിച്ചിരിക്കുന്നത്.