Connect with us

Hi, what are you looking for?

Film News

ചങ്ക്‌സിന് ശേഷം ബ്രേക്കെടുത്തത് ഇതിനുവേണ്ടി..!! അഭിനയിക്കുന്നത് ബാലകൃഷ്ണയുടെ ജോഡിയായ്..! – ഹണി റോസ്

മലയാളത്തിലെ ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. ചങ്ക്‌സ് എന്ന മലയാള ചിത്രത്തിന് ശേഷം അഭിനയ മേഖലയില്‍ നിന്ന് ഒരു നീണ്ട ഇടവേള എടുത്ത താരം ഇപ്പോഴിതാ പുതിയ തെലുങ്ക് ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത്. തന്റെ ആദ്യ തെലുങ്ക് ചിത്രം പുറത്തിറങ്ങാത്തതിന്‌റെ വിഷമം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പുതിയ അവസരത്തിലൂടെ മാറും എന്ന ആത്മവിശ്വാസത്തിലാണ് താരം.

നടിയുടെ വാക്കുകളിലേക്ക്…. ആദ്യം അഭിനയിച്ച തെലുങ്ക് സിനിമ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നെ ഒരു തെലുങ്ക് സിനിമ എന്നത് മനസില്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണക്കൊപ്പം പുതിയൊരു തെലുങ്ക് സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. എന്റെ ഭാഗ്യമാണ് ഈ അവസരം. നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

താനും ഉടനെ ജോയിന്‍ ചെയ്യും. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയര്‍ ആണ്. പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്. വളരെ കുറച്ച് തെലുങ്ക് സിനിമകളെ താന്‍ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ അല്ല, അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം ഡബ്ബിംഗ്. താന്‍ ഇപ്പോള്‍ സുരേഷ് എന്ന ഇന്‍സ്ട്രക്ടറുടെ കീഴില്‍ തെലുങ്ക് പഠിക്കുകയാണ്.

അതേസമയം, ചങ്ക്‌സ് എന്ന മലയാള സിനിമയ്ക്ക് ശേഷം വലിയൊരു ബ്രേക്ക് എടുത്തിനെ കുറിച്ചും നടി വ്യക്തമാക്കുന്നുണ്ട്. ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് താന്‍ വലിയ ഒരു ബ്രേക്ക് എടുത്തത്. ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം. പക്ഷെ അല്‍പ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ കിട്ടിയിരുന്നു. പുതിയൊരു സീരിയസ് വേഷത്തിനായി കാത്തിരിക്കുകയായിരുന്നെന്നും ഹണി റോസ് പറയുന്നു..

You May Also Like