Connect with us

Hi, what are you looking for?

Film News

വിവാഹം കഴിക്കാന്‍ റിയാലിറ്റി ഷോ വരെ നടത്തി..!! ഇപ്പോള്‍ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ആര്യ..!!

തെന്നിന്ത്യയില്‍ തന്നെ ഒരുപാട് ആരാധകരുള്ള നടനാണ് ആര്യ. മലയാളിയായ താരം തമിഴ് സിനിമാ രംഗത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പലതരം വിവാഹങ്ങളും നാം സിനിമാ രംഗത്ത് കണ്ടിട്ടുണ്ടെങ്കിലും വിവാഹത്തിന് വേണ്ടി ഒരു റിയാലിറ്റി ഷോ വരെ നടത്തിയ നടനായിരുന്നു ആര്യ. ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും തുടക്ക സമയത്തേ ഈ പരിപാടിയെ കുറിച്ച് ഉയര്‍ന്നു വന്നിരുന്നു. സുഹൃത്തുക്കളെല്ലാം വിവാഹതിരായിരുന്നിട്ടും വിവാഹം ചെയ്യാതിരുന്ന ആര്യ പിന്നീട് റിയാലിറ്റി ഷോയിലൂടെ തന്റെ വധുവിനെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയായിരുന്നു.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. എങ്ക വീട്ട് മാപ്പിളൈ എന്ന് പേരിട്ടിരുന്ന പരിപാടിയിലെ ആരേയും വിവാഹം ചെയ്യാതെ ഒടുവില്‍ നടി സയ്യേഷ സൈഗാളിനെയാണ് നടന്‍ വിവാഹം ചെയ്തത്. അന്ന് നടത്തിയ റിയാലിറ്റി ഷോയില്‍ അവസാന റൗണ്ടിലെത്തിയ പെണ്‍കുട്ടികളില്‍ നിന്നും വധുവിനെ കണ്ടെത്താന്‍ സാധിക്കാതെ ആര്യ പെട്ടന്ന് തന്നെ റിയാലിറ്റി ഷോ അവസാനിപ്പിക്കുകയായിരുന്നു. ഒരുപാട് വിവാദങ്ങളാണ് ഇതേ തുടര്‍ന്ന് നടന് നേരിടേണ്ടി വന്നത്.

https://www.instagram.com/p/Ca6hI2FsOlV/?utm_source=ig_web_copy_link

പിന്നീടായിരുന്നു സയേഷയുമായുള്ള ആര്യയുടെ വിവാഹം. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന്റെ മൂന്നാം വര്‍ഷത്തിലൂടെ കടന്നു പോവുകയാണ് ഈ താരദമ്പതികള്‍. മൂന്നാം വിവാഹ വാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്ന് ആര്യയും സയേഷയും സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഞാന്‍ എന്നേക്കും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വാര്‍ഷിക ആശംസകള്‍…. എന്റേതായതിന് നന്ദി.

https://www.instagram.com/p/Ca6o0HcIQVl/?utm_source=ig_web_copy_link

ഈ ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനും നിങ്ങളാണ്. എന്നന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു’ എന്നായിരുന്നു സയേഷ കുറിച്ചത്. ‘എന്റെ ഏറ്റവും നല്ല പങ്കാളിക്ക് ആശംസകള്‍’ എന്നാണ് ആര്യ കുറിച്ചത്. കുഞ്ഞ് ജനിച്ചതോടെ അഭിനയ രംഗത്ത് നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് സയേഷ. നിരവധിപ്പേരാണ് ഈ പ്രിയപ്പെട്ട താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

 

You May Also Like