Film News

ഇനി ബേബിയല്ല..!! നടി നയന്‍താര… താരത്തിന്റെ പുതിയ സിനിമ ഏതാണെന്നോ..?

2005ല്‍ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് നയന്‍താര അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്. ഇപ്പോഴിതാ ബേബി നയന്‍താരയില്‍ നിന്ന് ഒരു നടി എന്ന ലേബലിലേക്ക് താരം എത്തുകയാണ്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നയന്‍താര നായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം നയന്‍താര ചക്രവര്‍ത്തി ആകും നായികയായി എത്തുകയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നയന്‍താര ചക്രവര്‍ത്തി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

നിര്‍മാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ അറിയിപ്പ്. ബാലതാരമായി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നയന്‍താരയുടെ നായികയായുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് ജെന്റില്‍മാന്‍ 2 എന്നിരിക്കെ താരത്തിന്റെ പെര്‍ഫോമന്‍സ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

https://www.instagram.com/p/CbbqHVAvEgS/?utm_source=ig_web_copy_link

മാത്രമല്ല അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാന്‍ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

https://www.instagram.com/p/CbdIWxtock8/?utm_source=ig_web_copy_link

അതേസമയം, മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നയന്‍താര അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ കുസേലനായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ ആദ്യ തമിഴ് ചിത്രം.

Trending

To Top