Film News

എന്താണ് മീടു, സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റമോ നാടൻ ഹരീഷ് പേരടി !!

നാടക കലയില്‍ വേരൂന്നി അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന താരമാണ് ഹരീഷ് പേരടി. നാടകം തന്നെയായിരുന്നു അദ്ദേഹത്തിന് സിനിമാ ലോകത്തേക്കുള്ള വഴി തെളിച്ച് കൊടുത്തതും. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളോടും തന്റേതായ അഭിപ്രായം വ്യക്തമാക്കുന്ന നടന്‍ ഇപ്പോള്‍ പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം : എന്താണ് മീ ടു?..അതൊരു രാഷ്ട്രിയ മുന്നേറ്റമാണ്..(Political movement)…സ്ത്രീകളുടെ രാഷ്ട്രിയ മുന്നേറ്റം…വിപ്ലവം എല്ലാ രാഷ്ട്രീയ മുന്നേറ്റങ്ങളെയും ഒറ്റികൊടുക്കുന്നവർ ചരിത്രത്തിൽ ആ രാഷ്ടിയ മുന്നേറ്റങ്ങൾക്കെതിരെ എപ്പോഴും ഇത്തരം വിടുവായിത്തരം വിളമ്പികൊണ്ടിരിക്കും…

എന്താണിത്?..എനിക്ക് മനസ്സിലായില്ല,ഒന്ന് പറഞ്ഞുതരൂ എന്നൊക്കെ..കാരണം അവന് കൃത്യമായി മനസ്സിലായിട്ടുണ്ട് ഈ രാഷ്ട്രിയ മുന്നേറ്റം അവനെ ബാധിക്കുന്നതാണെന്ന് …ഭൂപരിഷ്ക്കരണം നിയമമാവുന്നതുവരെ അത് മനസ്സിലായില്ല എന്ന് അഭിനയിച്ച ജൻമികളെപോലെ..കേരളം എത്ര ബടുക്കുസുകളെ കണ്ടതാണ് എന്നാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

Trending

To Top