പ്രിയതമന് പതിനൊന്നാം വിവാഹ വാര്‍ഷികത്തിന്റെ സ്നേഹം പങ്കുവെച്ച് സണ്ണി ലിയോണ്‍. തന്റെ ഇന്‍സ്റ്റാ പേജില്‍ വിവാഹ ചടങ്ങിന്റെ ചിത്രം പോസ്റ്റ്ചെയ്തതിന് ഒപ്പം വികാരനിര്ഭരഗമായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
‘പതിനൊന്ന് വര്‍ഷം മുമ്പുള്ള ഇതേ ദിനത്തിലായിരുന്നു എന്റെ വിവാഹം. ആ സമയം ഞങ്ങളുടെ കൈയില്‍ വിവാഹ ചടങ്ങുകള്‍ക്കുള്ള പണമില്ലായിരുന്നു. അന്‍പതില്‍ കുറവ് അതിഥികളേ വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നുള്ള. റിസപ്ഷന് നടത്താനുള്ള പൈസയ്ക്കായി അതിഥികള്‍ കൊണ്ടുവന്ന കവറുകള്‍ പൊട്ടിക്കേണ്ടിവന്നു. പൂക്കളൊന്നും നേരെ ചൊവ്വേ അലങ്കരിച്ചില്ല. മദ്യലഹരിയില്‍ ചിലര്‍ അസഭ്യം പറഞ്ഞു. വിവാഹ കേക്കും വളരെ മോശമായിരുന്നു.
ഇതൊരു ഓര്‍മപ്പെടുത്തലാണ്, ഞങ്ങള്‍ എവിടെയെത്തിയെന്നുള്ളതിന്റെ. നിങ്ങളുടെ സ്നേഹം കൂടാതെ എനിക്ക് ഇതൊന്നും സാദ്ധ്യമല്ല. എനിക്ക് നമ്മുടെ വിവാഹ കഥ വളരെ ഇഷ്ടമാണ്. ഇത് ‘നമ്മുടെ യാത്രയാണ്’, ഹാപ്പി ആനിവേഴ്സറി പ്രിയപ്പെട്ടവനേ’ എന്നാണ് ചിത്രത്തിനൊപ്പം സണ്ണി ലിയോണ്‍ കുറിച്ചത്. ആറര ലക്ഷത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചത്. ഭൂതകാലം എന്തുതന്നെയെങ്കിലും സണ്ണി ലിയോണ്‍ എന്ന സെലിബ്രിറ്റിക്ക് സമൂഹത്തില്‍ കിട്ടുന്ന സ്വീകാര്യതയാണ് പോസ്റ്റിന്റെ റീച്ച് വ്യക്തമാക്കുന്നത്.
ഒരുകാലത്ത് പ്രശസ്തയായ പോണ്താരമായിരുന്നു സണ്ണി ലിയോണ്‍ എങ്കില്‍ വിവാഹത്തോടെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ സണ്ണി തീരുമാനിക്കുകയായിരുന്നു. പതിയെ പോണ് ഇന്‍ഡസ്ട്രിയില്‍നിന്നും പുറത്തുകടന്ന സണ്ണി ലിയോണ്‍ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു വിഹിതം അനാഥരായ കുട്ടികള്‍ക്കായി ചിലവഴിക്കാന്‍ തയ്യാറായി.
മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ സണ്ണി ലിയോണ്‍ നിരവധി കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. താരം തന്റെ ദത്ത് മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുന്ന ചില ചിത്രങ്ങള്‍ നേരത്തെ പുറത്തുവരുകയും ചെയ്തിരുന്നു. അടുത്തിടെ ഭര്‍ത്താവ് ഡാനിയേലുമൊത്ത് ബാസ്കറ്റ്ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ സണ്ണി ലിയോണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പോണ് ഇന്‍ഡസ്ട്രിയോട് വിടപറഞ്ഞ സണ്ണി നിലവില്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നിറസാന്നിദ്ധ്യമായി തുടരുകയാണ്. ഐറ്റം ഡാന്‍സുമായി സിനിമയില്‍ രംഗപ്രവേശനം നടത്തിയ സണ്ണി ലിയോണ്‍ പിന്നീട് സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുതുടങ്ങി. ഇതോടെ സണ്ണിയെ പ്രധാന കഥാപാത്രമാക്കി ചിലര്‍ സിനിമ ചെയ്യാന്‍ മുന്നോട്ടുവന്നത് താരത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.
അപ്പോഴും ഇറോട്ടിക് രംഗങ്ങളുള്ള സീനുകള്‍ സണ്ണിയുടെ കരിയറിനെ വിടാതെ പിന്തുടര്ന്നു. പോണ് ഇന്‍ഡസ്ട്രിയില്‍നിന്നും പിന്തിരിഞ്ഞെങ്കിലും ഇത്തരം കഥാപാത്രങ്ങള്‍ താരത്തിന്റെ കഴിഞ്ഞകാലം പ്രേക്ഷകരെ ഒര്മ്മിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ കഥയ്ക്ക് പ്രാഥാന്യമുള്ള സിനിമകളിലേയ്ക്ക് സണ്ണി ലിയോണ്‍ ചുവടുമാറ്റുന്നതാണ് പിന്നീട് കണ്ടത്. ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ താരത്തിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.