മമ്മൂക്കയുടെ ആക്ഷന്‍ സീനുകള്‍ കണ്ട് പൊട്ടിച്ചിരിക്കുന്ന കുട്ടി ആരാധകന്‍ ആരെന്ന് അറിയാമോ..?

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ മറ്റൊരു തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ഭീഷ്മപര്‍വ്വം. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ അത് മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായി മാറി.…

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ മറ്റൊരു തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ഭീഷ്മപര്‍വ്വം. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ അത് മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായി മാറി. തീയറ്ററില്‍ വന്‍ വിജയം നേടിയ സിനിമ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മൈക്കിള്‍ അപ്പനായി നിറഞ്ഞാടുന്ന മമ്മൂക്കയെ കണ്ട് പൊട്ടിച്ചിരിക്കുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നടുന്നത്.

ഭീഷ്മപര്‍വ്വത്തിലെ ഫൈറ്റ് സീനുകള്‍ ടിവിയില്‍ കാണുമ്പോള്‍ സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുന്ന ഈ കുട്ടി ആരാധകന്‍ മറ്റാരുമല്ല, നടി മിയ ജോര്‍ജിന്റെ മകനാണ്. ഒരു കുട്ടി മമ്മൂക്ക ഫാന്‍ എന്ന് കുറിച്ചുകൊണ്ടാണ് നടി കുഞ്ഞ് സിനിമ കാണുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷര്‍ക്ക് വളരെ പ്രിയപ്പെട്ട നടിയാണ് മിയ…

വിവാഹവും പിന്നീട് കുഞ്ഞിന്റെ ജനനവുമായി അഭിനയ രംഗത്ത് ഒരു ചെറിയ ഇടവേള എടുത്തു എങ്കിലും താരം വീണ്ടും അഭിനയ ലോകത്ത് സജീവമാവുകയാണ്. പുതുതായി സിനിമകള്‍ മിയയുടേതായി ഒരുങ്ങുന്നുണ്ട്. ഫോട്ടോ ഷൂട്ടുകളും കുഞ്ഞിന്റെ വിശേഷങ്ങളുമായി തിരക്കിലാണ് താരം.

താരത്തിന്റെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റും പെട്ടെന്ന് തന്നെ പ്രക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ വീഡിയോയും വൈറലായി മാറുകയാണ്…