മമ്മൂക്ക വികാരമല്ലേ… അപ്പോള്‍ എന്തുചെയ്യാന്‍ പറ്റും? വൈറല്‍ മറുപടിയുമായി ഹരിപ്പാട് കെഎസ്ആര്‍ടിസി

മമ്മൂട്ടി എന്നാല്‍ മലയാളികളുടെ വികാരമാണ്. ഏതൊക്കെ യുവനായകന്മാര്‍ വന്നാലും പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് മമ്മൂട്ടി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഹരിപ്പാട് ഒരു സ്വാകാര്യ സ്ഥപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ മെഗാസ്റ്റാര്‍…

മമ്മൂട്ടി എന്നാല്‍ മലയാളികളുടെ വികാരമാണ്. ഏതൊക്കെ യുവനായകന്മാര്‍ വന്നാലും പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് മമ്മൂട്ടി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഹരിപ്പാട് ഒരു സ്വാകാര്യ സ്ഥപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാന്‍ വന്‍ ജനപ്രവാഹമായിരുന്നു തടിച്ചുകൂടിയത്. കെ.എസ്.ആര്‍.ടി.സി ബസിനുമുകളില്‍ വരെ ആളുകള്‍ കയറുന്ന സംഭവമുണ്ടായി.

ജനത്തിരക്ക് അനിയന്ത്രിതമായതോടെ താരത്തിന് തന്നെ ഇടപെടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കാണാന്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുകളില്‍ വരെ ആളുകള്‍ കയറിയല്ലോ എന്ന് സങ്കടം പറഞ്ഞയാള്‍ക്ക് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി നല്‍കിയ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കെ.എസ്.ആര്‍.ടി.സി മറുപടി നല്‍കിയത്.

‘മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാന്‍ പറ്റും, സ്റ്റാന്റിന് മുകളില്‍ വരെ ആളുകള്‍ കയറി’ എന്നാണ് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പേജ് വഴി പരിഭവം പറഞ്ഞയാള്‍ക്ക് മറുപടി നല്‍കിയത്. മമ്മൂട്ടിയെ കാണാന്‍ കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ കയറി ആളുകള്‍ ഇരിക്കുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

എന്നാല്‍ തന്നെക്കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി ഗതാഗതം വരെ തടസപ്പെട്ടതോടെ താരം തന്നെ രംഗത്തെത്തിയിരുന്നു. റോഡ് ബ്ലോക്ക് ചെയ്താല്‍ അത്യാവശ്യക്കാര്‍ ബുദ്ധിമുട്ടും അതുകൊണ്ട് പരിപാടി വേഗം നടത്തി ഞാന്‍ മടങ്ങും എന്നാണ് മമ്മൂട്ടി ഉദ്ഘാടന വേദിയില്‍ പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകളും ആരാധകര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. മമ്മൂട്ടിയുടെ ഈ വാക്കുകളെ അഭിനന്ദിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ എത്തുന്നുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.