അവധി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ യുവതിയുടെ പെട്ടിയില്‍ 18 തേളുകള്‍; ‘തിരികെ അയക്കും’

ആളുകള്‍ സാധാരണയായി അവധിക്കാലം കഴിഞ്ഞ് മടങ്ങിവരുന്നത് സമ്മാനങ്ങളും ഒരുപാട് ഓര്‍മ്മകളുമായാണ്. എന്നിരുന്നാലും, ഓസ്ട്രിയയിലെ നാറ്റേണ്‍ബാച്ചില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ ക്രൊയേഷ്യന്‍ അവധിക്കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത് നിറയെ തേളുകളുള്ള ഒരു സ്യൂട്ട്‌കേസുമായാണ്. ബാഗ്…

ആളുകള്‍ സാധാരണയായി അവധിക്കാലം കഴിഞ്ഞ് മടങ്ങിവരുന്നത് സമ്മാനങ്ങളും ഒരുപാട് ഓര്‍മ്മകളുമായാണ്. എന്നിരുന്നാലും, ഓസ്ട്രിയയിലെ നാറ്റേണ്‍ബാച്ചില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ ക്രൊയേഷ്യന്‍ അവധിക്കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത് നിറയെ തേളുകളുള്ള ഒരു സ്യൂട്ട്‌കേസുമായാണ്. ബാഗ് തുറന്നപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന 18 തേളുകളെ കണ്ടെത്തി.

ശനിയാഴ്ച വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇവര്‍ തന്റെ സ്യൂട്ട്‌കേസില്‍ തേളുകളുടെ കൂട്ടത്തെ കണ്ടെത്തുന്നത്. അമ്മയും കുഞ്ഞുങ്ങളുമെന്ന് തോന്നിക്കുന്ന 18 ജീവനുള്ള തേളുകളെയാണ് ഇവരുടെ സ്യൂട്ട്‌കേസില്‍ ഉണ്ടായിരുന്നത്.

മൃഗ സംരക്ഷണ ചുമതലയുള്ള ഒരു സംഘടനയെ യുവതി വിവരം അറിയിച്ചു. തുടര്‍ന്ന് ഈ തേളുകളെ അവര്‍ക്കു കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവയെ ഉടന്‍ ക്രൊയേഷ്യയിലേക്ക് മടക്കി അയക്കും.

സമാനമായ സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, ലിന്‍സ് എന്ന സ്ത്രീ ക്രൊയേഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്നാഴ്ചയ്ക്ക് ശേഷം അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഇത്തരത്തില്‍ ഒരു തേളിനെ കണ്ടെത്തി.

ഏകദേശം 2,000 ഇനം തേളുകള്‍ ഉണ്ട്, അവയില്‍ 30 മുതല്‍ 40 വരെ മാത്രമേ മനുഷ്യന്റെ മരണത്തിന് കാരണമാകുന്ന വിഷം ഉള്ളൂ. ക്രൊയേഷ്യയില്‍ നിന്നുള്ള തേളുകള്‍ ജീവന് ഭീഷണിയല്ല. എന്നിരുന്നാലും, അവരുടെ കുത്തുകള്‍ ചര്‍മ്മത്തില്‍ വേദന, വീക്കം, എന്നിവ ഉണ്ടാക്കും.