മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും എത്തുന്നു..!!

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. വലിയ ഹൈപ്പോടെ എത്തിയ സിനിമ പക്ഷേ, സമ്മിശ്ര പ്രതികരണം…

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. വലിയ ഹൈപ്പോടെ എത്തിയ സിനിമ പക്ഷേ, സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്. മാത്രമല്ല, സിനിമയെച്ചൊല്ലി വലിയ വിവാദങ്ങളും മലയാള സിനിമാ രംഗത്ത് ഉടലെടുത്തിരുന്നു. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-പ്രിയദര്‍ശന്‍

കൂട്ടുകെട്ട് വലിയതോതില്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇനി അടുത്തൊരു സിനിമ പ്രിദര്‍ശനുമായി എപ്പോഴാണ് എന്ന ചോദ്യത്തിന് തന്റെ സുഹൃത്തും സംവിധായകുമായ പ്രിയന് കുറച്ച് റെസ്റ്റ് വേണമെന്നം അത് കഴിഞ്ഞ് ആലോചിക്കാം എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇപ്പോഴിതാ മരക്കാറിന് ശേഷം ഹിന്ദിയില്‍ തന്റെ പുതിയ സിനിമയുടെ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് പ്രിയദര്‍ശന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത്

വരുന്നത്. ഇത്തവണയും പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനായി എത്തുന്നത് അക്ഷയ് കുമാര്‍ ആണ്. ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു.

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ആ സന്തോഷത്തിലാണ് ആരാധകരും ഉള്ളത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാകാനുണ്ടെന്നും അത് കഴിഞ്ഞാല്‍ അടുത്ത വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.