സിനിമാ സ്നേഹികള്‍ നെഞ്ചിലേറ്റിയ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഗോഡ്ഫാദര്. ഇപ്പോഴിതാ സിനിമ റീക്രിയേറ്റ് ചെയ്ത് എത്തിയ കുറച്ച് കുട്ടി പ്രതിഭകളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം ബാദുഷയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ പ്രധാന ഭാഗങ്ങള്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടായിരുന്ന സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ഇന്നും ഹിറ്റ് സിനിമകളുടെ കൂട്ടത്തില്‍ നില്ക്കുന്ന ഈ സിനിമ മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട സിനിമയാണ്. സിനിമയിലെ സീനുകളും കഥാപാത്രങ്ങളും അത്രത്തോളം തന്നെ ഗംഭീരമായാണ് കുട്ടികളും കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത്.
കോഴിക്കോട്ടെ അഞ്ഞൂറാന്റെ അതേ തറവാട്ടില്‍ വെച്ച് തന്നെയാണ് ഈ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. നരേന്ദ്രാണ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. അനില്‍ ആണ് അസിസ്റ്റന്റ് ക്യാമറ മാന്‍. സജിത്ത്, പ്രശാന്ത് എന്നിവര്‍ ഈ സിനിമയ്ക്ക് വേണ്ടിയുള്ള ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നു.
ബിജു ആണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ദേവനന്ദ, മാധവ് കൃഷ്ണ, അനയ് കൃഷ്ണ, തന്വി, സൂര്യ കിരണ്‍, ശ്രാവണ്‍, നിവിന്‍, നിവേക്, സിയോണ, റിയാന്‍, രഞ്ജിത്ത്, മിലന്, ജാന്‍വി, ശ്രേയ, അവനീത്, നിവേദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.