കേറി വാടാ മക്കളെ! ഗോഡ് ഫാദര്‍ സിനിമ റീമേക്ക് ചെയ്ത് കുട്ടി താരങ്ങള്‍..! വൈറല്‍ വീഡിയോ ഇതാ..!

സിനിമാ സ്‌നേഹികള്‍ നെഞ്ചിലേറ്റിയ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഗോഡ്ഫാദര്‍. ഇപ്പോഴിതാ സിനിമ റീക്രിയേറ്റ് ചെയ്ത് എത്തിയ കുറച്ച് കുട്ടി പ്രതിഭകളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍…

സിനിമാ സ്‌നേഹികള്‍ നെഞ്ചിലേറ്റിയ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഗോഡ്ഫാദര്‍. ഇപ്പോഴിതാ സിനിമ റീക്രിയേറ്റ് ചെയ്ത് എത്തിയ കുറച്ച് കുട്ടി പ്രതിഭകളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം ബാദുഷയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ പ്രധാന ഭാഗങ്ങള്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടായിരുന്ന സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ഇന്നും ഹിറ്റ് സിനിമകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഈ സിനിമ മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട സിനിമയാണ്. സിനിമയിലെ സീനുകളും കഥാപാത്രങ്ങളും അത്രത്തോളം തന്നെ ഗംഭീരമായാണ് കുട്ടികളും കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത്.

കോഴിക്കോട്ടെ അഞ്ഞൂറാന്റെ അതേ തറവാട്ടില്‍ വെച്ച് തന്നെയാണ് ഈ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. നരേന്ദ്രാണ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. അനില്‍ ആണ് അസിസ്റ്റന്റ് ക്യാമറ മാന്‍. സജിത്ത്, പ്രശാന്ത് എന്നിവര്‍ ഈ സിനിമയ്ക്ക് വേണ്ടിയുള്ള ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നു.

ബിജു ആണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ദേവനന്ദ, മാധവ് കൃഷ്ണ, അനയ് കൃഷ്ണ, തന്‍വി, സൂര്യ കിരണ്‍, ശ്രാവണ്‍, നിവിന്‍, നിവേക്, സിയോണ, റിയാന്‍, രഞ്ജിത്ത്, മിലന്‍, ജാന്‍വി, ശ്രേയ, അവനീത്, നിവേദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.