സ്വാമി അയ്യപ്പന് എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു രൂപമുണ്ട്. ഓമനത്തം തുളുമ്പുന്ന മുഖമുള്ളൊരു ബാലനുണ്ട്. ബാലനായും യുവാവായും അയ്യപ്പനായി നിറഞ്ഞുനിന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കൗശിക്.
സ്വാമി അയ്യപ്പനെന്ന പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും കൗശികിനെ ഇന്നും അയ്യപ്പനായിട്ടാണ് കാണുന്നത്. അതില്‍ സന്തോഷവും ഒപ്പം വിഷമവും ഉണ്ടെന്ന് കൗശിക് പറയുന്നു. ഞാനൊരു ആര്‍ട്ടിസ്റ്റും കൂടിയാണ്. വേറെ കുറെ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ അയ്യപ്പ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.
അയ്യപ്പനായി അഭിനയിച്ചു കൊണ്ടിരുന്നപ്പോഴുണ്ടായ രസകരമായ നിമിഷവും
കൗശിക് പങ്കുവക്കുന്നുണ്ട്, ഷൂട്ടിങ് സെറ്റില്‍ നിന്ന് അയ്യപ്പവേഷത്തില്‍ മാര്‍ക്കറ്റില്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവമാണ് കൗശിക് പറയുന്നത്.
ചെറുപ്പത്തില്‍ ഭയങ്കര വികൃതിക്കുട്ടിയായിരുന്നു ഞാന്‍. തിരുവനന്തപുരം പാലസില്‍ വച്ച് ഷൂട്ടിങ് നടക്കുന്നതിനിടെ ഒരുദിവസം കിഴക്കേകോട്ട മാര്‍ക്കറ്റിലെത്തി. അയ്യപ്പന്റെ വേഷത്തില്‍ എന്നെ കണ്ട് ആളുകള്‍ അമ്പരന്നുവെന്ന് താരം പറയുന്നു.
കൗശികിന്റെ ആദ്യ പരമ്പരയായിരുന്നു സ്വാമി അയ്യപ്പന്. പ്രോംപ്റ്റര്‍ സഹായമില്ലാതെയായിരുന്നു താന്‍ തന്റെ ആദ്യമായി ഡയലോഗ് പറഞ്ഞതെന്നും താരം പറഞ്ഞു. ഒറ്റ ടേക്കില്‍ തന്നെ ഓക്കെ ആയെന്നും താരം പറഞ്ഞു.
പുരാണ കഥാപാത്രങ്ങളായ മഹാവിഷ്ണു, ശിവന്, മുരുകന്, അഭിമന്യൂ, സര്‍പ്പദൈവം തുടങ്ങി പല ദൈവങ്ങളുടെ വേഷം ചെയ്തു. ഇനി ചെയ്യാത്ത ദൈവങ്ങള്‍ ഉണ്ടാകില്ലെന്നും താരം തമാശരൂപേണ പറയുന്നു.
നൃത്തത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കൗശിക് അഭിനയത്തില്‍ സജീവമാണ്.
ബിഗ് സ്ക്രീനിലും കൗശിക് സാന്നിധ്യമറിയിച്ചിട്ടുണ്ട്. വൈറ്റ് ബോയ്സ്, ആദിശങ്കരന് തുടങ്ങി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയാണ് കൗശിക്.