കുടുംബത്തില്‍ പുതിയ കുഞ്ഞ് അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടതോടെ പാപ്പരാസികള്‍ മുഴുവന്‍ ആലിയയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഓടി നടക്കുകയാണ്. ഇപ്പോഴിതാ പാപ്പരാസികളോട് ക്ഷമ ചോദിക്കുന്ന ആലിയ ഭട്ടിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാറിലിരുന്ന് താരം തന്റെ ഫോട്ടോകള്‍ പകര്‍ത്താന്‍ എത്തിയ പാപ്പരാസികളോട് മാപ്പ് പറയുകയായിരുന്നു.. തനിക്ക് പുറത്ത് ഇറങ്ങി ഫോട്ടോകള്‍ക്ക് പോസ് ചെയ്യാന്‍
ഈ അവസ്ഥയില്‍ സാധിക്കില്ല എന്ന് പറഞ്ഞാണ് ആലിയ ഭട്ട് അവിടെ തന്നെ കാണാന്‍ കൂടി നിന്ന പാപ്പരാസികളോട് ക്ഷമ പറഞ്ഞത്.. കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തിയ ശേഷം.. ആലിയ എല്ലാവരോടും ചിരിച്ച് ഹായ് പറയുന്നുണ്ട്… ശേഷം എനിക്ക് പുറത്തിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ സാധിക്കില്ല.. എല്ലാവരും ക്ഷമിക്കണം എന്നാണ് ആലിയ അവരോട് പറഞ്ഞത്.. ഉടനെ തന്നെ കാറില്‍ ഇരുന്ന് തന്നെ ഫോട്ടോകള്‍ക്ക് പോസ് ചെയ്ത ആലിയയ്ക്ക് നന്ദി അറിയിക്കുകയാണ് പാപ്പരാസികള്‍.. താങ്ക്യൂ ആലിയ മാം..
എന്നാണ് അവര്‍ പറയുന്നത്… എല്ലാവര്‍ക്ക് വേണ്ടിയും ഒരു നിറഞ്ഞ ചിരിയും ആലിയ നല്കി.. ഇത്രയ്ക്ക് സിംപിള്‍ ആയിരുന്നോ പ്രിയനടി എന്നാണ് പലരും ചോദിക്കുന്നത്.. പുറത്ത് വന്ന് ഫോട്ടോകള്‍ക്ക് പോസ് ചെയ്തില്ല എങ്കിലും ഞങ്ങള്‍ക്ക് ആ ചിരി മതിയെന്നാണ് ആരാധകര്‍ വീഡിയോകള്‍ക്കടിയില്‍ കമന്റായി കുറിയ്ക്കുന്നത്. ഇതിന് മുന്‍പ് വരെ ആലിയ മെറ്റേര്‍ണിറ്റി വെയറില്‍ തന്നെ ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരുന്നു.
View this post on Instagram
ഗര്‍ഭകാലത്തും നല്ല സ്റ്റൈലായിത്തന്നെ വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്തും ചര്‍ച്ചയായിരുന്നു. അതേസമയം, രണ്‍ബീറും ആലിയയും ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര’ എന്ന പുതിയ സിനിമ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.