മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഷൂ കെട്ടാനല്ലാതെ ഒരിക്കലും തല കുനിക്കരുതെന്നാണ് പുതിയ ചിത്രം പങ്കുവച്ച് താരം കുറിച്ചത്. മാത്രമല്ല എല്ലാം ക്യത്യമായി നിരീക്ഷിക്കണമെന്നും എല്ലാത്തിനും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മറ്റൊരു ചിത്രവും പങ്കുവച്ച് മഞ്ജു പറയുന്നു. നീരജ് മാധവടക്കം നിരവധി താരങ്ങളാണ് പോസ്റ്റിന് താഴെ മറുപടികളുമായി എത്തിയിട്ടുണ്ട്.
1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയലോകത്ത് എത്തിയത്. 18-മത്തെ വയസില്‍ സല്ലാപം (1996) എന്ന ചിത്രത്തിലെ നായികയായിട്ടാണ് താരം ശ്രദ്ധേയയായത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്കെത്തിയത്. ദിലീപുമായി വിവാഹമോചന ശേഷമാണ് താരം സിനിമയിലേക്കെത്തിയത്.
2014-ലിറങ്ങിയ ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു കിടിലന്‍ തിരിച്ചുവരവ് നടത്തി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയത്.
മേരി ആവാസ് സുനോ ആണ് മഞ്ജുവിന്റെ പുതിയ ചിത്രം.