‘എന്നാലും ന്റെളിയാ’ ചിത്രീകരണം പൂര്‍ത്തിയായി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന, പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച സിനിമയാണ് എന്നാലും ന്റെളിയാ. ബാഷ് മുഹമ്മദ് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന, പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച സിനിമയാണ് എന്നാലും ന്റെളിയാ. ബാഷ് മുഹമ്മദ് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗള്‍ഫിലെ കുടുംബ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നര്‍മ്മ ചിത്രമാണിത്.

ഒരിടവേളക്കുശേഷം സുരാജ് ഒരു ഹാസ്യചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഏറെ ശ്രദ്ധയാകര്‍ഷിച്ച ലുക്കാ ചുപ്പി എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗായത്രി അരുണാണ് നായിക. സിദ്ദിഖ്, ലെന, മീരാ നന്ദന്‍, സുധീര്‍ പറവൂര്‍, ജോസുകുട്ടി, അമൃത എന്നിവരാണ് മറ്റുവേഷങ്ങളില്‍. മാജിക്ക് ഫ്രെയിംസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. ശ്രീകുമാര്‍ അറയ്ക്കലും തിരക്കഥാരചനയില്‍ പങ്കാളിയാണ്. ഹരി നാരായണന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസും ഷാന്‍ റഹ്‌മാനും ഈണം പകര്‍ന്നിരിക്കുന്നു. പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകന്‍.

 

View this post on Instagram

 

A post shared by Gayathri Arun (@gayathri__arun)

എഡിറ്റിംഗ് – മനോജ്. കലാസംവിധാനം – അജി കുറ്റിയാനി. മേക്കപ്പ് – സജി കാട്ടാക്കട. കോസ്റ്റ്യും – ഡിസൈന്‍.-ഇര്‍ഷാദ് ചെറുകുന്ന്. അസ്സോസിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സന്തോഷ് കൃഷ്ണന്‍. വാര്‍ത്താപ്രചരണം – വാഴൂര്‍ ജോസ്. ഫോട്ടോ – പ്രേംലാല്‍ പട്ടാഴി.