കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കീർത്തി സുരേഷ്!

തെന്നിന്ത്യൻ സൂപ്പർ നായിക കീർത്തി സുരേഷും കുടുംബവും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. സഹോദരി രേവതി, അച്ഛൻ സുരേഷ് കുമാർ, അമ്മ മേനക സുരേഷ് എന്നിവർക്കൊപ്പമാണ് ശനിയാഴ്ച രാവിലെ കീർത്തി തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന്…

തെന്നിന്ത്യൻ സൂപ്പർ നായിക കീർത്തി സുരേഷും കുടുംബവും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. സഹോദരി രേവതി, അച്ഛൻ സുരേഷ് കുമാർ, അമ്മ മേനക സുരേഷ് എന്നിവർക്കൊപ്പമാണ് ശനിയാഴ്ച രാവിലെ കീർത്തി തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ം നടിയും കുടുംബവും തിരുപ്പതി ഭഗവാൻറെ ദർശനത്തിന് ശേഷം ക്ഷേത്രത്തിലെ രംഗനായകർ മണ്ഡപത്തിൽ തീർഥപ്രസാദം സ്വീകരിച്ചു.


ക്ഷേത്രത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ താൻ വളരെക്കാലമായി തിരുപ്പതി ഭഗവാൻറെ ഭക്തയാണ് എന്ന് പറഞ്ഞു. സഹോദരി രേവതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിലാണ് ഇപ്പോൾ അഭിനയിക്കുന്നതെന്നും കീർത്തി വ്യക്തമാക്കി. അത് കൂടാതെ ബോലോ ശങ്കർ ചിത്രത്തിലും താൻ അഭിനയിക്കുന്ന കാര്യം കീർത്തി സൂചിപ്പിച്ചു. നിരവധി ആരാധകർ കീർത്തിക്കൊപ്പം സെൽഫി എടുക്കാനെത്തിയിരുന്നു.


തമിഴിൽ കീർത്തി സുരേഷ് നായികയായി മാമന്നൻ സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ ഉദയനിധി സ്റ്റാലിൻറെ ജോഡിയായാണ് കീർത്തി അഭിനയിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.തമിഴിലും തെലുങ്കിലുമായി ഒട്ടേറെ പുതിയ സിനിമകളാണ് കീർത്തി സുരേഷിന്റേതായി വരാനിരിക്കുന്നത്‌