Thursday, December 8, 2022
HomeFilm Newsനടന്‍ അര്‍ജുന്‍ വിവാഹിതനായി; സഹോദരന്റെ കല്യാണത്തില്‍ തിളങ്ങി അനന്യയും ഭര്‍ത്താവും

നടന്‍ അര്‍ജുന്‍ വിവാഹിതനായി; സഹോദരന്റെ കല്യാണത്തില്‍ തിളങ്ങി അനന്യയും ഭര്‍ത്താവും

നടി അനന്യയുടെ സഹോദരനും നടനുമായ അര്‍ജുന്‍ ഗോപാല്‍ വിവാഹിതനായി. മാധവി ബാലഗോപാല്‍ ആണ് വധു. ഗുരുവായൂരില്‍ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ ആയിരുന്നു വിവാഹം. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കൊച്ചിയില്‍ വച്ച് സല്‍ക്കാരവും നടത്തി.

248 വിവാഹങ്ങളായിരുന്നു ഇന്നലെ ഗുരുവായൂരില്‍ വച്ച് നടന്നത്. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കുക ആയിരുന്നു. ഇതില്‍ ഒരു മണ്ഡപത്തില്‍ വച്ചായിരുന്നു അര്‍ജുന്റെ വിവാഹം.

മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഗുരുവായൂര്‍ വച്ച് വിവാഹം നടത്തണമെന്നത്. അതുകൊണ്ടാണ് ഇത്രയും തിരക്കുകള്‍ക്കിടയിലും ഇവിടെ വച്ച് വിവാഹം നടത്തിയതെന്നും അര്‍ജുന്‍ പറഞ്ഞു. സിംപിള്‍ ലുക്കിലാണ് അനന്യ സഹോദരന്റെ വിവാഹത്തിന് എത്തിയത്. സെറ്റു സാരിയില്‍ അതിസുന്ദരിയായിരുന്നു താരം. അനന്യയുടെ ഭര്‍ത്താവ് ആഞ്ജനേയനും ചടങ്ങുകള്‍ക്കെല്ലാം മുന്നില്‍ തന്നെയുണ്ടായിരുന്നു.

ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനാകുന്നത്. ചിത്രത്തില്‍ ജിന്റോ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്. സാറാസ്, വൂള്‍ഫ്, ഒരു റൊണാള്‍ഡോ ചിത്രം എന്നിവയാണ് അര്‍ജുന്‍ അഭിനയിച്ച മറ്റ് സിനിമകള്‍.

1995-ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ താരമാണ് അനന്യ. ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് നടി യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും, കുഞ്ഞളിയന്‍, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Recent Updates

Related News