ഒന്നോ? രണ്ടോ? ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ദീപിക പദുകോണ്‍..!!

2006ല്‍ ഒരു കന്നഡ സിനിമയിലൂടെയാണ് ദീപിക പദുകോണ്‍ അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഐശ്വര്യ എന്നായിരുന്നു സിനിമയുടേ പേര്. എന്നാല്‍ പിന്നീട് ബോളിവുഡില്‍ എത്തി ആദ്യ സിനിയിലൂടെ തന്നെ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് ദീപിക.…

Deepika Padukone

2006ല്‍ ഒരു കന്നഡ സിനിമയിലൂടെയാണ് ദീപിക പദുകോണ്‍ അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഐശ്വര്യ എന്നായിരുന്നു സിനിമയുടേ പേര്. എന്നാല്‍ പിന്നീട് ബോളിവുഡില്‍ എത്തി ആദ്യ സിനിയിലൂടെ തന്നെ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് ദീപിക. 2007ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിലൂടെ ബോളിവുഡ് കിംഗ്ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ചതോടെ തന്നെ ദീപികയുടെ തലവര തെളിയുകയായിരുന്നു.

 

ആ സിനിമയില്‍ ഡബിള്‍ റോള് ചെയ്ത് എത്തിയ നടിയ്ക്ക് പിന്നീട് തന്റെ സിനിമ കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ബോളിവുഡ് സിനിമാ രംഗത്തെ ഏറെ തിരക്കേറിയ നടിയും .. ഏറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് ദീപിക. ഇതിനോടകം തന്നെ ഒരുപാട് സിനിമകളിലൂടെ ആരാധകരെ നേടിയെടുത്ത താരം, സോഷ്യല്‍ മീഡിയ

ഇടങ്ങളിലേയും സജീവ സാന്നിധ്യമാണ്. താരം തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്നാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ തന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി ആരാധകരെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്.

രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്.. ഒന്നോ രണ്ടോ എന്ന് ആരാധകരോട് ചോദിക്കുകയാണ് താരം. രണ്ട് ഫോട്ടോയും നന്നായിട്ടുണ്ട് എന്നാണ് ആരാധകര്‍ കമന്റുകളായി പങ്കുവെയ്ക്കുന്നത്.