Film News

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികൾ!

യുവതാരം ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികൾ. കട്ടപ്പനയിൽ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കേരള വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ‘ഒസ്സാന’ എന്ന സിനിമയുടെ ചിത്രീകരണമാണ് കട്ടപ്പനയിൽ നടക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ നഗരസഭയുടെ മുൻകൂർ അനുമതി വാങ്ങി ആയിരുന്നു മാർക്കറ്റിനുള്ളിൽ സംഘട്ടന രംഗം ചിത്രീകരിക്കാനിരുന്നത്.

അതേ സമയം സിനിമയുടെ അണിയറ പ്രവർത്തകർ രണ്ടു ദിവസം മുമ്പ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താനുള്ള അനുമതി വാങ്ങിയിരുന്നു. എന്നാൽ ഷൂട്ടിംഗ് കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികൾ ചിത്രീകരണം തടഞ്ഞത്.


കഴിഞ്ഞ ദിവസം രാവിലെ തന്നെ സിനിമയിലെ പ്രധാന അഭിനേതാക്കളും, യൂണിറ്റ് അംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തിയിരുന്നു. ഈ സമയം ഇവിടെയെത്തിയ വ്യാപാരി സമിതി നേതാക്കളെത്തി ഇവരെ തടയുകയായിരുന്നു. തങ്ങൾക്ക് 30,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടപടി. അതേ സമയം ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുന്നതിനാൽ പണം നൽകി പ്രശ്നം പരിഹരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ചെയ്തത്. വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി

Trending

To Top