മഹാഭാരതം സീരിയലിലെ ശകുനിയായി എത്തിയ ഗുഫി പേന്തൽ അന്തരിച്ചു!

ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലിൽ ശകുനിയുടെ വേഷം ചെയ്ത പ്രശസ്തനായ നടൻ ഗുഫി പേന്തൽ (79) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച(ഇന്ന്) രാവിലെ മുംബൈയിൽ വച്ചായിരുന്നു അന്ത്യം.നിരവധി ടിവി ഷോകളും. ശ്രീ…

ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലിൽ ശകുനിയുടെ വേഷം ചെയ്ത പ്രശസ്തനായ നടൻ ഗുഫി പേന്തൽ (79) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച(ഇന്ന്) രാവിലെ മുംബൈയിൽ വച്ചായിരുന്നു അന്ത്യം.നിരവധി ടിവി ഷോകളും. ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.


അഭിനേതാവ് എന്നതിനപ്പുറം ഒരു സംവിധായകൻ കൂടിയായിരുന്നു ഗുഫി പേന്തൽ. നിരവധി ടിവി ഷോകളും. ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മഹാഭാരതം സീരിയൽ നിർമ്മാതാക്കളായ ബിആർ ചോപ്ര ഫിലിംസിൽ അസോസിയേറ്റ് ഡയറക്ടർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊഡക്ഷൻ ഡിസൈനർ ജോലികളും നടൻ ചെയ്തിട്ടുണ്ട്.

ഗുഫി അഭിനയിച്ച പ്രധാന സിനിമകൾ ദില്ലഗി, ദേസ് പർദെസ്, ദാവ, സാമ്രാട്ട് & കോ എന്നിവയാണ്. ഭാരത് കാ വീർ പുത്ര മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുവേൻ, കർമ്മഫല് ദാതാ ഷാനി, കർൺ സംഗിനി എന്നീ ടിവി ഷോകളിലും താരം അഭിനയിച്ചിട്ടുണ്ട്.അടുത്തിടെയായി ആരോഗ്യനില മോശമായതിനാൽ മെയ് 31 മുതൽ ഇദ്ദേഹം ആശുപത്രിയിലായിരുന്നു