വധഭീഷണി..! സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ്!

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നടന്‍ സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന വധഭീഷണി സന്ദേശം ബോളിവുഡ് സിനിമാ മേഖലയെ ഒന്നാകെ ഞെട്ടിച്ചത്. ഇപ്പോഴിതാ നടന് എതിരെ വധഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സല്‍മാന്‍ ഖാന് തോക്ക്…

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നടന്‍ സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന വധഭീഷണി സന്ദേശം ബോളിവുഡ് സിനിമാ മേഖലയെ ഒന്നാകെ ഞെട്ടിച്ചത്. ഇപ്പോഴിതാ നടന് എതിരെ വധഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഭീഷണി നേരിടുന്ന നിലവിലെ സാഹചര്യത്തിലാണ് സ്വയ രക്ഷക്കായി നടന് ഇങ്ങനെ ഒരു മാര്‍ഗം പോലീസ് മേധാവികള്‍ അനുവദിച്ച് നല്‍കിയത്,

തനിക്ക് എതിരെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തോക്ക് ഉപയോഗിക്കാനുള്ള അനുമതി തേടി സല്‍മാന്‍ഖാന്‍ മുംബൈ പോലീസ് കമ്മിഷ്ണര്‍ വിവേക് ഫന്‍സാല്‍കറെയെ കാണാന്‍ എത്തിയത്. തോക്ക് കൈവശം വെയ്ക്കാനുള്ള അപേക്ഷ അന്ന് തന്നെ അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്തകള്‍ അന്ന് തന്നെ പുറത്ത് വരികയും ചെയ്തിരുന്നു,

ഇപ്പോഴിതാ തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതി താരത്തിന് ലഭിച്ചിരിക്കുകയാണ്. ഒരിക്കല്‍ താരം പ്രഭാത സവാരിയ്ക്ക് പോകുന്ന സമയത്താണ് വധഭീഷണി കത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാര്‍ക്ക് വഴിയില്‍ നിന്ന് ലഭിച്ചത്. സല്‍മാന്‍ഖാനും പിതാവിനും എതിരെയാണ് അജ്ഞാതര്‍ ഭീഷണി മുഴക്കിയത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയുടെ അവസ്ഥ നിങ്ങള്‍ക്കും വരുമെന്നായിരുന്നു കത്തിലെ വാക്കുകള്‍ എന്നാണ്

റിപ്പോര്‍ട്ടുകള്‍. പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, നടന് വീടിന് മുന്നില്‍ വരെ തോക്കുധാരി എത്തിയതായും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെയാണ് തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതി തേടി താരം അധികൃതരുടെ പക്കല്‍ എത്തിയത്.