പച്ചസാരി വൈബ്‌സില്‍ അനുശ്രീ…! സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്ന് ആരാധകര്‍

എന്നും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തുന്ന മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനുശ്രീ ആരാധകര്‍ക്ക് മുന്‍പാകെ എത്തിയിരിക്കുകയാണ്. ഇത്തവണ സാരിയണിഞ്ഞുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

എന്നും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തുന്ന മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനുശ്രീ ആരാധകര്‍ക്ക് മുന്‍പാകെ എത്തിയിരിക്കുകയാണ്. ഇത്തവണ സാരിയണിഞ്ഞുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. പച്ചനിറമുള്ള സാരിയില്‍ എപ്പോഴത്തേയും പോലെ സുന്ദരിയായി എത്തിയിരിക്കുകയാണ് അനുശ്രീ.

ജസ്റ്റ് ഗ്രീന്‍ സാരി വൈബ്‌സ് എന്ന് കുറിച്ചാണ് നടി തന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.. തന്റെ പ്രിയ സുഹൃത്തും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ പിങ്കി വിശാല്‍ ആണ് അനുശ്രീയ്ക്ക് മേക്കപ്പും ഹെയര്‍ സ്റ്റൈലിംഗും ചെയ്ത് നല്‍കിയിരിക്കുന്നത്. അനുശ്രീയുമായി വളരെ അടുത്ത ആത്മബന്ധമുള്ള മഹേഷ് ഭായ് ആണ് ഫോട്ടോകള്‍ താരത്തിന് എടുത്ത് നല്‍കിയിരിക്കുന്നത്.

ഒന്നില്‍ അധികം ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരിയില്‍ താരം വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരില്‍ ചിലര്‍ അനുശ്രീയുടെ കണ്ണിനെ വര്‍ണ്ണിച്ചും വാക്കുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. നിങ്ങളുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

മോഡേണ്‍ ഡ്രെസ്സും തനി നാടന്‍ വസ്ത്രധാരണവും ഒരുപോലെ അനുശ്രീയ്ക്ക് ഇണങ്ങുന്നതാണ്. എന്നാലും സാരിയാണ് തനിക്ക് ഇഷ്ടമുള്ള വേഷം എന്ന് അനുശ്രീ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഡയമണ്ട് നെക്ലസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ വന്ന് മലയാളി സിനിമാ സ്‌നേഹികളുടെ മനസ്സില്‍ ഇടം നേടിയ അനുശ്രീയുടെ പുതിയ ചിത്രം താരയ്ക്ക് വേണ്ടിയാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.