എറിഞ്ഞിട്ടും എറിഞ്ഞിട്ടും കൊള്ളുന്നില്ല; വാശിയിലെ രസകരമായ ഷൂട്ടിങ് രംഗം പങ്കുവെച്ച് കീര്‍ത്തി സുരേഷ്

ടോവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന വാശി ജൂണ്‍ 17ന് തിയേറ്ററുകളിലെത്തുന്നു. ഇരുവരും അഭിഭാഷകരുടെ വേഷത്തിലെത്തുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.…

ടോവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന വാശി ജൂണ്‍ 17ന് തിയേറ്ററുകളിലെത്തുന്നു. ഇരുവരും അഭിഭാഷകരുടെ വേഷത്തിലെത്തുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘ആ ഒരു ഷോട്ടിന് പിന്നിലെ തമാശ’ എന്ന അടിക്കുറിപ്പോടു കൂടിയാണ് കീര്‍ത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രാഹകന്‍- നീല്‍ ഡി കുഞ്ഞ, സംഗീതം – കൈലാസ് മേനോന്‍, ഗാനരചന – വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം – യാക്‌സന്‍ & നേഹ, എഡിറ്റര്‍ – അര്‍ജുന്‍ ബെന്‍, ക്രീയറ്റിവ് സൂപ്പര്‍വൈസര്‍ – മഹേഷ് നാരായണന്‍, മേക്കപ്പ് – പി വി ശങ്കര്‍, വസ്ത്രാലങ്കാരം – ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് – നിതിന്‍ മൈക്കിള്‍, ശബ്ദ മിശ്രണം – എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം – സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് – രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ – ഓള്‍ഡ് മോങ്ക്സ്, വിഎഫ്എക്‌സ് – കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സ്, മാര്‍ക്കറ്റിംഗ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.

മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – നിതിന്‍ മോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – കെ രാധാകൃഷ്ണന്‍. വിതരണം – ഉര്‍വ്വശി തിയറ്റര്‍.