‘തനിക്ക് അത്ര വരുമാനമൊന്നും ലഭിക്കുന്നില്ല’, നാളെ മുതല്‍ നടന്‍ ഉണ്ണി രാജന്‍ ശൗചാലയം വൃത്തിയാക്കും

തൊണ്ടി മുതലും ദൃക്സാക്ഷിയും, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് നടന്‍ ഉണ്ണി രാജന്‍. കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ആ ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ക്കും ഓര്‍മ്മ വന്നത് ഈ…

തൊണ്ടി മുതലും ദൃക്സാക്ഷിയും, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് നടന്‍ ഉണ്ണി രാജന്‍. കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ആ ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ക്കും ഓര്‍മ്മ വന്നത് ഈ ചിത്രങ്ങള്‍ തന്നെയായിരിക്കും. ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണിരാജനെ കണ്ട് ഇവര്‍ ശരിക്കും ഞെട്ടി. എങ്കിലും നടന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഇവര്‍ ജോലിയെ കുറിച്ച് ശരിക്കും അറിഞ്ഞിട്ട് തന്നെയാണോ വന്നതെന്ന് ചോദിച്ചു. അതേ എന്ന് നടന്‍ മറുപടിയും നല്‍കി. ബ്രിട്ടീഷ് കാലത്തേയുള്ള ‘സ്‌കാവഞ്ചര്‍’ എന്ന പോസ്റ്റിലേക്കായിരുന്നു ഒഴിവ്.

ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്. പ്രമോഷന്‍ ലഭിച്ചാല്‍ സ്വീപ്പറും പിന്നെ അറ്റന്‍ഡറും ഒക്കെയായിപ്പോകാന്‍ സാധ്യതയുമുണ്ട്. ‘കുറച്ച് ബുദ്ധിമുട്ടുള്ള തൊഴിലാണ്. ‘കുറച്ച് ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ പതിനൊന്നുപേരില്‍ ഒരാളാണ് ഉണ്ണിരാജനെന്നും ബോര്‍ഡംഗങ്ങള്‍ നടനോട് പറഞ്ഞു. എന്നാല്‍ ഉണ്ണി രാജന്‍ പറഞ്ഞു, തനിക്ക് വേണ്ടത് ഒരു സ്ഥിര ജോലിയാണെന്നും, എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും.

”ഒരു ജോലി എന്റെ സ്വപ്നമാണ് സര്‍. കുറച്ച് സമയംമുന്‍പ് പുറത്തുനില്‍ക്കുന്ന എല്ലാവരും എന്റെ സെല്‍ഫിയെടുത്തു. അവര്‍ക്ക് ഞാന്‍ വി.ഐ.പിയാണ് പക്ഷേ, സ്ഥിരമായ തൊഴിലില്ലല്ലോ. സീരിയിലില്‍ നിന്ന് എനിക്ക് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്തായെന്നും ഉണ്ണിരാജന്‍ വ്യക്തമാക്കി. ശനിയാഴ്ച രജിസ്റ്റേര്‍ഡായി നിയമന ഉത്തരവ് ലഭിച്ചു താരത്തിന്. തിങ്കളാഴ്ച ഉണ്ണി ജോലിക്ക് കയറും.