നടന്‍ വിനോദ് തോമസ് കാറില്‍ മരിച്ചനിലയില്‍!!!

സിനിമ സീരിയല്‍ നടന്‍ വിനോദ് തോമസി(47)നെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് താരത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മീനടം കുറിയന്നൂര്‍ സ്വദേശിയാണ് വിനോദ് തോമസ്.…

സിനിമ സീരിയല്‍ നടന്‍ വിനോദ് തോമസി(47)നെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് താരത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മീനടം കുറിയന്നൂര്‍ സ്വദേശിയാണ് വിനോദ് തോമസ്. കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിനരികില്‍ എത്തിയപ്പോഴാണ് അബോധാവസ്ഥയിലായ വിനോദിനെ കണ്ടെത്തിയത്.

കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയില്‍ വിനോദിനെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടത്. 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കാണാതെ വന്നതോടെയാണ് സുരക്ഷാ ജീവനക്കാരന്‍ അന്വേഷിച്ച് ചെന്നത്.

രാവിലെ 11ന് വിനോദ് ബാറിനുള്ളില്‍ എത്തിയിരുന്നു. അയ്യപ്പനും കോശിയും, കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും വിനോട് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അവിവാഹിതനാണ് വിനോദ് തോമസ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.